യുപിയില്‍ ബിഎസ്പിയുമായി സഖ്യം തുടരുമെന്ന് അഖിലേഷ് യാദവ്

ഗോരഖ്പൂര്‍: യുപിയില്‍ ബിഎസ്പിയുമായി സഖ്യം തുടരുമെന്ന് സമാജ് വാദിപാര്‍ട്ടി. കൈരാന ഉപതെരഞ്ഞെടുപ്പിലും ഒരുമിച്ച് മത്സരിക്കും. പാര്‍ലമെന്റിലും ഇരുകക്ഷികളും ഒരുമിച്ച് നീങ്ങുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ബിജെപി എംപി മരിച്ചതിനെ തുടര്‍ന്നാണ് കൈരാനയില്‍ തെരഞ്ഞെടുപ്പ് നടന്നത്. മായാവതിയുമായി അഖിലേഷ് ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു.

25 വർഷത്തിനുശേഷം ബിജെപിക്കെതിരേ സമാജ്‌വാദി പാർട്ടിയും ബിഎസ്പിയും ഒന്നിച്ചതാണു ഗോരഖ്പുരിലും ഫൂൽപുരിലും ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചത്. ഗോ​​​​​ര​​​​​ഖ്പു​​​​​രി​​​​​ൽ സ​​​​​മാ​​​​​ജ്‌​​​​​വാ​​​​​ദി പാ​​​​​ർ​​​​​ട്ടി​​​​​യി​​​​​ലെ പ്ര​​​​​വീ​​​​​ൺ നി​​​​​ഷാ​​​​​ദ് 21,961 വോ​​​​​ട്ടു​​​​​ക​​​​​ളു​​​​​ടെ ഭൂ​​​​​രി​​​​​പ​​​​​ക്ഷ​​​​​ത്തി​​​​​നാ​​​​​ണു ബി​​​​​ജെ​​​​​പി​​​​​യി​​​​​ലെ ഉ​​​​​പേ​​​​​ന്ദ്ര ദ​​​​​ത്ത് ശു​​​​​ക്ല​​​​​യെ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​ത്.

ഫൂ​​​​​ൽ​​​​​പു​​​​​രി​​​​​ൽ എ​​​​​സ്പി​​​​​യി​​​​​ലെ നാ​​​​​ഗേ​​​​​ന്ദ്ര പ്ര​​​​​താ​​​​​പ് സിം​​​​​ഗ് പ​​​​​ട്ടേ​​​​​ൽ 59,460 വോ​​​​​ട്ടി​​​​​ന്‍റെ ഭൂ​​​​​രി​​​​​പ​​​​​ക്ഷ​​​​​ത്തി​​​​​ൽ ബി​​​​​ജെ​​​​​പി​​​​​യി​​​​​ലെ കൗ​​​​​ശ​​​​​ലേ​​​​​ന്ദ്ര സിം​​​​​ഗ് പ​​​​​ട്ടേ​​​​​ലി​​​​​നെ ത​​​​​റ​​​​​പ​​​​​റ്റി​​​​​ച്ചു.