‘ചിത്രശലഭങ്ങള്‍’ സംഗീതസന്ധ്യ ഡിട്രോയിറ്റില്‍

ഡിട്രോയിറ്റ്: മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയും പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായ ശരത്തും ഒത്തുചേര്‍ന്ന് ഡിട്രോയിറ്റില്‍ സംഗീതത്തിന്റെ മാസ്മരിക സന്ധ്യ ‘ചിത്രശലഭങ്ങള്‍’ ഒരുക്കുന്നു. ഡിട്രോയിറ്റ് കേരള ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ സംഗീത സന്ധ്യ മെയ് 18 വെള്ളിയാഴ്ച വൈകിട്ട് 7.30 ന് ഫിറ്റ്‌സ് ജിറാള്‍ഡ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടും. ചിത്ര, ശരത്ത് എന്നിവര്‍ക്കൊപ്പം ഗായകന്‍ നിഷാദും, വയലിനിസ്റ്റും ഗായികയുമായ രൂപ രേവതിയും ഒപ്പം റ്റെന്നിസണും മലയാള തമിഴ് ഭാഷകളില്‍ ഗാനങ്ങള്‍ ആലപിക്കും. ഇവരോടൊപ്പം കേരളത്തില്‍ നിന്നുള്ള പ്രഗത്ഭരും പ്രശസ്തരുമായ കലാകാരന്‍മാര്‍ സംഗീത ഉപകരണങ്ങള്‍ കൈകാര്യം ചെയ്ത് ലൈവ് ഓര്‍ക്കസ്ട്ര ഒരുക്കും.
പരിപാടിയുടെ ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം കേരള ക്ലബ് പ്രസിഡന്റ് സുജിത്ത് മേനോന്‍ ഈ പരിപായിടുെ മെഗാ സ്‌പോണ്‍സര്‍ കോശി ജോര്‍ജിന് ആദ്യ ടിക്കറ്റ് നല്‍കി നിര്‍വ്വഹിച്ചു. ഇതോടനുബന്ധിച്ചു ചേര്‍ന്ന ചടങ്ങില്‍ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രശസ്തനായ വിദ്യാശങ്കര്‍ ശ്രീനിവാസന്‍ നയിച്ച ഗാനമേള ശ്രോതാക്കളുടെ പ്രശംസ നേടി.
പ്രോഗ്രാം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സുജിത് മേനോന്‍ , അജയ് അലക്‌സ് , ശ്രീജാ ശ്രീകുമാര്‍, ജെയ്‌സണ്‍ നെല്ലിക്കുന്നേല്‍ , പ്രാബ്‌സ് ചന്ദ്രശേഖരന്‍ , പ്രീതി പ്രേംകുമാര്‍ എന്നിവരുമായി ബന്ധപ്പെടുക.
അലന്‍ ചെന്നിത്തല