‘ഒരുമ’യ്ക്ക് പുതിയ നേതൃത്വം

ഹൂസ്റ്റണ്‍: റിവര്‍‌സ്റ്റോണ്‍ നിവാസികളുടെ കൂട്ടായ്മയായ ‘ഒരുമ റിവര്‍‌സ്റ്റോണിന് ‘പുതിയ നേതൃത്വം നിലവില്‍ വന്നു. റിവര്‍‌സ്റ്റോണിലെ മലയാളി സമൂഹത്തിന്റെ കലാ, സാംസ്‌കാരിക ഉന്നമനവും സാമൂഹിക പ്രവര്‍ത്തനങ്ങളുമായി 10 വര്‍ഷം പൂര്‍ത്തിയാക്കുന്ന ‘ഒരുമ’യുടെ വാര്‍ഷിക പൊതുയോഗം ജനറല്‍ സെക്രട്ടറി ജെയിംസ് ചാക്കോ മുട്ടുങ്കലിന്റെ വസതിയില്‍ മുന്‍ പ്രസിഡന്റ് വിനോയ് കുര്യന്റെ അദ്ധ്യക്ഷ്യതയില്‍ ചേര്‍ന്നു. പുതിയ പ്രസിഡന്റായി ജോബി വി. ജോസിനെ തെരഞ്ഞെടുത്തു. .
മറ്റു ഭാരവാഹികിളായി രശ്മി സന്തോഷ് (വൈസ് പ്രസിഡന്റ്), ജയിംസ് ചാക്കോ മുട്ടുങ്കല്‍ (ജനറല്‍ സെക്രട്ടരി), ജെസി മാത്യു (ജോയിന്റ് സെക്രട്ടറി), ഫിനിക്‌സ് ഫിലിപ്പ് (ട്രഷറര്‍), പയസ് ലൂക്കോസ്, റോയി സെബാസ്റ്റിയന്‍ പുല്ലോലില്‍, റോണി ചെന്നംകര, ബിജു ആന്റണി, രെഞ്ചു സെബാസ്റ്റിയന്‍, എല്‍ദോസ് ജോസ്, പ്രതീഷ് കുരിയാക്കോസ്, ഒമറ് ജോണ്‍, ഹെന്റി പോള്‍ എന്നിവര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായും പ്രവര്‍ത്തിക്കും.
ആഘോഷങ്ങളൊടൊപ്പം സാമൂഹിക സേവനങ്ങളും നടത്തിവരുന്ന ‘ഒരുമ’ ഈ വര്‍ഷം കുട്ടികളുടെ ഉന്നമനത്തിനായി പല പരിപാടികളും നടത്തുവാന്‍ ഉദ്ദേശിക്കുന്നു. ഒരുമയുടെ ഈ വര്‍ഷത്തെ പിക്‌നിക് ഏപ്രില്‍ 14നും, ഓണം സെപ്റ്റംബര്‍ ഒന്നിനും നടത്തുവാന്‍ തീരുമാനിച്ചു. പുതിയ ഭാരവാഹികക്ക് ഒരുമ സ്ഥാപകാംഗം ജോണ്‍ബാബു, മുന്‍ വൈസ് പ്രസിഡന്റ് സെലിന്‍ ബാബു എന്നിവര്‍ ആശംസകളര്‍ച്ചു.