‘ബിജെപി വെറുപ്പിന്റെ ഭാഷ ഉപയോഗിക്കുമ്പോൾ നമ്മൾ സ്നേഹമാണു പ്രയോഗിക്കുന്നത്

ന്യൂഡല്‍ഹി: എഐസിസിയുടെ സമ്പൂര്‍ണ സമ്മേളനത്തിന് (പ്ലീനറി) തുടക്കമായി. ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പതാക ഉയര്‍ത്തിയതോടെയായിരുന്നു സമ്മേളനത്തിന് തുടക്കം കുറിച്ചത്. ബിജെപി സർക്കാരിനെതിരെ ആഞ്ഞടിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം.

‘ബിജെപി വെറുപ്പിന്റെ ഭാഷ ഉപയോഗിക്കുമ്പോൾ നമ്മൾ സ്നേഹമാണു പ്രയോഗിക്കുന്നത്. ഈ രാജ്യം എല്ലാവർക്കും അവകാശപ്പെട്ടതാണ്. എല്ലാവരെയും ഉൾക്കൊണ്ടാണു കോൺഗ്രസിന്റെ പ്രവർത്തനവും. രാജ്യത്തെ ഒന്നിപ്പിക്കാനും മുന്നോട്ടു നയിക്കാനും കോൺഗ്രസ് ചിഹ്നത്തിന് മാത്രമേ സാധിക്കൂ’– രാഹുൽ പറഞ്ഞു.

എഐസിസിയുടെ 84ാം സമ്മേളനമാണ് നടക്കുന്നത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും. കര്‍ണാടക, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ഉടനെ തിരഞ്ഞെടുപ്പ് നടക്കുക. രാഷ്ട്രീയ സാമ്പത്തിക വിഷയങ്ങളടക്കമുള്ള നാല് പ്രമേയങ്ങളും സമ്മേളനത്തില്‍ പാസാക്കും.