പൂട്ടിയ ബാറുകള്‍ തുറക്കുന്നത് സര്‍ക്കാരിന് വലിയ തിരിച്ചടിയാകുമെന്ന് വി.എം. സുധീരന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പൂട്ടിയ ബാറുകള്‍ തുറക്കുന്നത് സര്‍ക്കാരിന് വലിയ തിരിച്ചടിയാകുമെന്ന് വി.എം. സുധീരന്‍. സര്‍ക്കാര്‍ നിലപാട് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അടച്ചുപൂട്ടിയ ബാറുകള്‍ മാത്രമായിരിക്കും തുറക്കുകയെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. സംസ്ഥാനത്ത് 10,000 പേരില്‍ കൂടുതല്‍ അധിവസിക്കുന്ന പഞ്ചായത്തുകളെ നഗര മേഖലകളാക്കി കണക്കാക്കി പൂട്ടിയ മദ്യശാലകള്‍ തുറക്കാനാണ് എക്‌സൈസ് വകുപ്പ് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നത്.