തൃപ്പൂണിത്തുറയില്‍ റോഡിലൂടെ നടന്നു പോയ സ്ത്രീയെ കയറിപ്പിടിച്ച് അപരിചിതന്‍ ചുണ്ടുകള്‍ കടിച്ചു മുറിച്ചു

കൊച്ചി: റോഡിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയെ കയറിപ്പിടിച്ച് അപരിചിതന്‍ ചുണ്ടുകള്‍ കടിച്ചു മുറിച്ചു. എറണാകുളം പൂര്‍ണത്രയീശ ക്ഷേത്രത്തിന് സമീപമുള്ള റോഡില്‍ വ്യാഴാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ എറണാകുളം സ്‌പെഷ്യലിസ്റ്റ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അറുപത് വയസ്സുള്ള സ്ത്രീയാണ് ആക്രമണത്തിനിരയായത്. അക്രമിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

പുര്‍ണത്രയീശ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് സമീപത്തുള്ള വീട്ടിലേയ്ക്ക് നടന്നു പോകുമ്പോഴാണ് സ്ത്രീയെ അക്രമി കയറിപ്പിടിച്ചത്. ഏകദേശം 55 വയസ്സു തോന്നിക്കുന്ന മുഷിഞ്ഞ മുണ്ട് ഉടുത്ത ഒരാളാണ് അക്രമിയെന്ന് പോലീസ് പറഞ്ഞു.