വി​ക്കി​ലീ​ക്സി​ന് ര​ഹ​സ്യ​ങ്ങ​ള്‍ ചോ​ര്‍​ത്തി​ക്കൊ​ടു​ത്ത ചെ​ല്‍​സി​യ മാ​നിം​ഗി​ന്റെ അ​റ​സ്റ്റി​ന് സ​ഹാ​യി​ച്ച അ​ഡ്രി​യ​ന്‍ ലാ​മോയെ മരിച്ച നിലയില്‍ കണ്ടെത്തി

ന്യൂ​യോ​ര്‍​ക്ക്: വി​ക്കി​ലീ​ക്സി​ന് ര​ഹ​സ്യ​ങ്ങ​ള്‍ ചോ​ര്‍​ത്തി​ക്കൊ​ടു​ത്ത ചെ​ല്‍​സി​യ മാ​നിം​ഗി​ന്റെ അ​റ​സ്റ്റി​ന് സ​ഹാ​യി​ച്ച അ​ഡ്രി​യ​ന്‍ ലാ​മോ(37)യെ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച കെന്‍സാസിലെ അപ്പാര്‍ട്ട്‌മെന്റിലാണ് ലാമോയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പൊലീസ് പറയുന്നത്. അതേസമയം മരണകാരണം വ്യക്തമല്ല.

കം​പ്യൂ​ട്ട​ര്‍ ഹാ​ക്ക​ര്‍ ആ​യി​രു​ന്ന അ​ഡ്രി​യ​ന്‍ മൈ​ക്രോ​സോ​ഫ്റ്റി​ന്റെയും ന്യൂ​യോ​ര്‍​ക്ക് ടൈം​സി​ന്റെയും ശൃം​ഖ​ല​ക​ളി​ല്‍ സൈ​ബ​ര്‍ ആ​ക്ര​മ​ണം ന​ട​ത്തി​യി​ട്ടു​ണ്ട്. സ​മ്മ​ര്‍​ദ​ത്തി​നു വ​ഴ​ങ്ങി​യാ​ണ് മാ​നിം​ഗി​നെ ഒ​റ്റി​ക്കൊ​ടു​ക്കേ​ണ്ടി​വ​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പി​ന്നീ​ട് പ​റ​ഞ്ഞിരുന്നു.

വിക്കിലിക്ക്‌സ് പുറത്തു വിട്ട വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചെല്‍സിയ അറസ്റ്റിലാകുന്നത്. സമ്മര്‍ദത്തിനു വഴങ്ങിയാണ് മാനിംഗിനെ തനിക്ക് ഒറ്റിക്കൊടുക്കേണ്ടിവന്നതെന്ന് പിന്നീട് അദ്ദേഹം പറഞ്ഞിരുന്നു. പിന്നീട് ഇതേ കുറിച്ച് അദ്ദേഹത്തിന് കുറ്റബോധമുണ്ടായിരുന്നു.

കംപ്യൂട്ടര്‍ ഹാക്കര്‍ ആയിരുന്ന അഡ്രിയന്‍ ലാമോ മൈക്രോസോഫ്റ്റിന്റെയും ന്യൂയോര്‍ക്ക് ടൈംസിന്റെയും ശൃംഖലകളില്‍ സൈബര്‍ ആക്രമണം നടത്തിയിട്ടുണ്ട്.

35 വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട മാനിംഗ് 2017-ല്‍ മുന്‍ പ്രസിഡന്റെ ബറാക് ഒബാമ മാപ്പു നല്‍കിയതിനെത്തുടര്‍ന്നു മോചിതയായിരുന്നു.