ഇന്ത്യ ചൈന അതിര്‍ത്തിയെക്കുറിച്ച് ആശങ്ക വേണ്ടെന്ന് നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ദോക് ലാം പോലെയുള്ള സംഘര്‍ഷ സാധ്യത ഉടലെടുക്കുമെന്ന ആശങ്ക വേണ്ടെന്ന് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍. വീണ്ടും അത്തരമൊരു സാഹചര്യത്തിലേക്ക് രാജ്യത്തെ നയിക്കാതിരിക്കാനുള്ള എല്ലാം മുന്‍കരുതലുകളും സേന സ്വീകരിച്ചിട്ടുണ്ട് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യചൈന അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി വ്യത്യസ്ത തലത്തിലുള്ള 20 മീറ്റിംഗുകളാണ് ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് തീരുമാനിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥ തലത്തിലും, ഫ്‌ലാഗ് ഓഫീസര്‍മാരുടെ തലത്തിലും വ്യത്യസ്തമായ ചര്‍ച്ചകള്‍ നടത്തും. ഇന്ത്യ നിരന്തരം വിവിധ തലങ്ങളിലേക്ക് മുന്നേറുകയാണെന്നും അവര്‍ പറഞ്ഞു.