ജിദ്ദയില്‍ മലയാളി വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു

ജിദ്ദ: ജിദ്ദയില്‍ മലയാളി വിദ്യാര്‍ത്ഥിനി നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ചു. അല്‍ ശര്‍ഖ് ഫര്‍ണിച്ചര്‍ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ അബ്ദുള്‍ ലത്തീഫിന്റെ മകള്‍ ഫിദ (14) ആണ് മരിച്ചത്. കെ.എം.സി.സി കൊടുവള്ളി മണ്ഡലം കുടുംബ സംഗമം നടക്കുന്നതിനിടെ വിശ്രമകേന്ദ്രത്തിലെ നീന്തല്‍ക്കുളത്തില്‍ കൂട്ടുകാരോടൊപ്പം നീന്തുന്നതിനിടെയാണ് സംഭവം. ജിദ്ദ അല്‍ മവാരിദ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ഫിദ.