ഫൊക്കാന ഇലക്ഷന്‍ കമ്മിറ്റി : ജോര്‍ജ് കോരുത് ചെയര്‍, ജോര്‍ജി വര്‍ഗീസ് , ജോണ്‍ പി ജോണ്‍ അംഗങ്ങള്‍

ശ്രീകുമാര്‍ ഉണ്ണിത്താന്‍

ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി ഫ്‌ളോറിഡയില്‍ നിന്നുള്ള മുന്‍ ഫൊക്കാന പ്രസിഡന്റ് കുടിയായ കാമാന്‍ഡര്‍ ജോര്‍ജ് കോരതിനെയും മെംബേര്‍സ് ആയി ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ആയ ജോര്‍ജി വര്‍ഗീസിനേയും , മുന്‍ ഫൊക്കാന പ്രസിഡന്റ് ജോണ്‍ പി ജോണിനെയും ഐക്കണ്‌ഠ്യേന
തിരഞ്ഞെടുത്തതായി ട്രസ്റ്റീ ബോര്‍ഡ് സെക്രട്ടറി സെക്രട്ടറി ടെറന്‍സണ്‍ തോമസ് അറിയിച്ചു.

ഫൊക്കാനയുടെ മുന്‍ പ്രസിഡന്റ് ആയ കാമാന്‍ഡര്‍ ജോര്‍ജ് കോരുത് മലയാളീ അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ ഫൗണ്ടിങ്ങ് മെംബേറില്‍ ഒരാള് കൂടിയാണ്. 1992 ല്‍ അസോസിയേഷന്റെ രണ്ടാമത്തെ പ്രസിഡന്റ് ആവുകയും അന്നുമുതല്‍ ഇന്നുവരെ അസ്സോസിയേഷന്‍ന്റെ നെടുംതൂണായി പ്രവര്‍ത്തിക്കുകയും ചെയുന്നു . 1996 മുതല്‍ 1998 വരെ ഫൊക്കാന ഫ്‌ളോറിഡ റീജിണല്‍ വൈസ് പ്രസിഡന്റ് ആയും അതിന് ശേഷം 2004 മുതല്‍ 2006 വരെ ഫൊക്കാനയുടെ പ്രസിഡന്റ് ആയി സേവനം അനുഷ്ടിക്കുകയും ചെയ്ത അദ്ദേഹം മുന്‍പും ഫൊക്കാന ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി സേവനം അനുഷ്ടിച്ചിട്ടുണ്ട് . താമ്പാ ഇക്യുമനകള്‍ പ്രസ്ഥാനത്തിന്റെ ഫൗണ്ടറില്‍ ഒരാളായ അദ്ദേഹം അമേരിക്കയില്‍ നടന്ന പല തെരഞ്ഞുടുപ്പുകളുടെയും നേതൃത്വം വഹിച്ചിട്ടുണ്ടു. അമേരിക്കന്‍ കോണ്‍ഗ്രെസ്സിലേക്ക് മത്സരിച്ച മേരി തോമസിന്റെ ക്യാമ്പയിന്‍ ചെയര്‍പേഴ്‌സണ്‍ ആയും സേവനം അനുഷ്ടിച്ചിട്ടുള്ള അദ്ദേഹം ഭാര്യ ഡീന ജോര്‍ജ് , മക്കള്‍ ആനി, റ്റീന കൊച്ചുമകള്‍ നോവയുമൊത്തു ഫ്‌ലോറിഡയില്‍ ആണ് താമസം. 2010 പത്രികിസ് ബാബ അദ്ദേഹത്തെ കമാന്‍ഡര്‍ പദവി നല്‍കി ആദരിച്ചു.

ഫൊക്കാനയുടെ ട്രസ്റ്റീബോര്‍ഡ് ചെയര്‍മാന്‍ ആയി പ്രവര്‍ത്തിക്കുന്ന ജോര്‍ജി വര്‍ഗീസ് ,2016 ലെ ഫൊക്കാനയിലെ വാശിയേറിയ ഇലക്ഷന്‍ കുറ്റമറ്റ രീതിയില്‍ നടത്തി കഴിവ് തെളിയിച്ച വ്യക്തിയാണ്. വിദ്യാര്‍ത്ഥി. രാഷ്ട്രീയ്ത്തിലൂടെ പൊതുപ്രവര്‍ത്തനത്തിനു തുടക്കം കുറിച്ച അദ്ദേഹം ഇന്‍ഡോര്‍ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് സോഷ്യല്‍ വര്കില്‍ ജനറല്‍ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടത് വാശിയേറിയ മത്സരത്തില്‍ കൂടിയാണ്. അമേരിക്കയിലെയും, ഫൊക്കാനയിലെയും പല തെരഞ്ഞുടുപ്പുകളിലും ചുക്കാന്‍ പിടിച്ച വെക്തിയാണ്.നാട്ടില്‍ പത്തനം തിട്ട കവിയൂര്‍ സ്വദേശി ആയ ജോര്‍ജി വര്‍ഗീസ് എം എസ് ഡബ്ലിയു ബിരുദാനന്തര ബിരുദ ധാരിയാണ്. ഫൊക്കാനയുടെ കണ്‍വെന്‍ഷന്‍ കണ്‍വീനര്‍, അസ്സോസിയേറ്റ് ട്രഷര്‍, ട്രസ്റ്റീബോര്‍ഡ്‌മെമ്പര്‍ എന്നീ നിലകളില്‍ പര്‍ത്തിച്ച അദ്ദേഹം ഇന്‍ഡ്യപ്രസ് ക്ലബ് നോര്‍ത്ത് അമേരിക്കയുടെ ഫ്‌ലോറിഡ ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് ആയും ഇപ്പോഴത്തെ സെക്രട്ടറി ആയും സേവനം അനുഷ്ഠിക്കുന്നു.

മാത്തോമാ ചര്‍ച് ഓഫ് അമേരിക്കന്‍ ഡയോസിസില്‍ കൌണ്‍സില്‍ മെമ്പര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ പ്രസിഡന്റ് , ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ എന്നി നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ഭാര്യ ഡോ: ഷീലാ വര്‍ഗീസ്, മക്കള്‍ സുജിത് വര്‍ഗീസ്,ഷേനാ വര്‍ഗീസ്.

സൗമ്യനായ നേതാവ് എന്നറിയപ്പെടുന്ന ജോണ്‍ പി. ജോണ്‍ 2016 കാനഡയില്‍ നടത്തിയ ഫൊക്കാന കണ്‍വെന്‍ഷന്‍, ഫൊക്കാനയുടെ തന്നെ ചരിത്രം തിരുത്തികുറിച്ച ഒന്നാക്കി മാറ്റിയതിന്റെ വ്യക്തിത്വത്തിന്റെ ഉടമയാണ് . 1968 ല്‍ ഇരുപതു അഗംങ്ങളുമായി ആരംഭിച്ച ടോറന്റോ മലയാളീ സമാജം, നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ സംഘടനകളില്‍ഒന്നായി മാറ്റിയതില്‍ ജോണ്‍ പി. ജോണ്‍ന്റെ സംഘടന പാടവത്തിനു തെളിവാണ്. പത്തു തവണ ടോരന്റ്‌റോ മലയാളീ സമാജത്തിന്റെ പ്രസിഡന്റ് ആയി എന്ന് പറയുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ജനപിന്തുണ മനസിലാകും, ഫൊക്കാന പ്രസിഡന്റ് ,വൈസ് പ്രസിഡന്റ് ,ട്രസ്റ്റി ബോര്‍ഡ് മെംബര്‍, കമ്മിറ്റി മെംബെര്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം കോട്ടയം കളത്തില്‍പ്പടി സൊദേശി ആണ്.കാനഡയിലെ അറിയപ്പെടുന്ന വെവസായി കുടി അയ ജോണ്‍ പി ജോണ്‍ , ഭര്യ ആനിനൊപ്പം കാനഡയില്‍ താമസം .

ഫൊക്കാനയുടെ ഭരണഘടന പ്രകാരം 2018 20 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയ സൂക്ഷ്മവും സുതാര്യവുമായിരിക്കുന്നതിനായി എല്ലാ നാപിടികളും സ്വികരിക്കുമെന്നു പുതിയതായി തെരെഞ്ഞുടുത്ത ഇലക്ഷന്‍ കകമ്മിറ്റി അറിയിച്ചു.