ഫിറോസാബാദ്: പരീക്ഷയില്‍ ജയിപ്പിക്കണമെന്ന് അപേക്ഷിച്ച് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ പരീക്ഷാ പേപ്പറിനുള്ളില്‍ കൈക്കൂലി നല്കി. ഉത്തരക്കടലാസില്‍ വിവിധ കറന്‍സി നോട്ടുകള്‍ പരീക്ഷ എഴുതുന്നതിനോടൊപ്പം ഒട്ടിക്കുകയായിരുന്നു. 50, 100, 500 രൂപ നോട്ടുകളാണ് ഉത്തരകടലാസില്‍ ഒട്ടിച്ച് അയച്ചത്.
ഉത്തര്‍പ്രദേശിലെ 12ാം ക്ലാസ് പരീക്ഷ പേപ്പറിലാണ് രസകരമായ സംഭവമുണ്ടായിരിക്കുന്നത്. ഇതിനൊപ്പം പുതിയ പരിഷ്കാരത്തിന്റെ ഭാഗമായി ക്ലാസുകളില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു.പരീക്ഷയില്‍ മോശം പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ത്ഥികളാണ് ഇത്തരത്തില്‍ പണം ഒട്ടിച്ചിരിക്കുന്നതെന്ന് മൂല്യ നിര്‍ണയത്തിനെത്തിയ അധ്യാപകര്‍ പറഞ്ഞു. എന്നാല്‍, തങ്ങള്‍ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമെ മാര്‍ക്കുകള്‍ നല്കുകയുള്ളൂവെന്ന് പരീക്ഷാ കേന്ദ്രത്തിലെ അധ്യാപകര്‍ പറഞ്ഞു. ഉത്തരക്കടലാസില്‍ ഒട്ടിച്ച പണം ഒരാള്‍ പോലും എടുത്തിട്ടില്ലെന്നും അധ്യാപകര്‍ പറഞ്ഞു.