ടൊറന്റോ മലയാളി സമാജം കേരളോത്സവം 2018 പുതിയ രൂപത്തിലും ഭാവത്തിലും

സേതു വിദ്യാസാഗര്‍ 

ടൊറന്റോ: അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന ടൊറന്റോ മലയാളി സമാജത്തിന്റെ ഈവര്‍ഷത്തെ കലാമത്സരങ്ങള്‍ ഏപ്രില്‍ 28-നു രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 വരെ മൈക്കിള്‍ പവര്‍ സെന്റ് ജോസഫ് ഹൈസ്കൂളില്‍ വച്ചു നടത്തുന്നു. കഴിഞ്ഞ കുറെ നാളുകളായി വളരെയേറെ വാശിയോടെ നടത്തപ്പെടുന്ന കലാമത്സരങ്ങള്‍ “കേരളോത്സവം’ എന്ന പേരിലാണ് അറിയപ്പെടുന്നത്.

കലാപ്രതിഭ, കലാതിലകം എന്നീ സമ്മാനങ്ങള്‍ കൂടാതെ അഞ്ച് മേഖലകളായി തിരിച്ച് ചാമ്പ്യന്‍സ് എന്ന പേരില്‍ ഓരോ മേഖലയിലേക്കും അവാര്‍ഡുകള്‍ നല്‍കുന്നതു കൂടാതെ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടുന്ന ഡാന്‍സ്, മ്യൂസിക് സ്കൂളുകള്‍ക്കും, മറ്റു സംഘടനകള്‍ക്കും അവാര്‍ഡുകള്‍ നല്‍കുന്നതാണ്.

മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് സമാജം വെബ്‌സൈറ്റില്‍ പോയി രജിസ്റ്റര്‍ ചെയ്യുവുന്നതാണെന്ന് എന്റര്‍ടൈന്‍മെന്റ് കണ്‍വീനര്‍ ജെയിന്‍ ജോസഫും, അസിസ്റ്റന്റ് എന്റര്‍ടൈന്‍മെന്റ് കണ്‍വീനര്‍ അമിത് മാത്യുവും അറിയിച്ചു. ഏപ്രില്‍ 14 ആണ് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ക്ക് സമാജം വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ torontomalayaleesamajam.com , ജെയിന്‍ ജോസഫ് (647 710 5904), അമിത് മാത്യു (289 892 7475).