പ്രവീണ്‍ വര്‍ഗ്ഗീസ് മെമ്മോറിയല്‍ എവറോളിംഗ് ട്രോഫി ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് മെയ് 5ന്

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍നടത്തി വരുന്ന ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് മെയ് 5 ശനി രാവിലെ 8 മണിമുതല്‍ ഷാംബെര്‍ഗിലുള്ള പ്ലെ എന്‍ ത്രൈവ് (Play n thrive, 81 Remington Rd, Shammburg, IL – 60173) ല്‍ വെച്ചു നടത്തപ്പെടുന്നതാണ്. ഓപ്പണ്‍, വിമന്‍സ്, മിക്‌സഡ്, സീനിയേഴ്‌സ് (45 വയസുമുതല്‍), ജൂനിയേഴ്‌സ് (15 വയസുമുതല്‍ താഴോട്ട്) എന്നീ വിഭാഗങ്ങളിലാണ് മത്സരം. ഓപ്പണ്‍ വിഭാഗത്തില്‍ വിജയിക്കുന്ന ടീമിന് പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും 1001 ഡോളര്‍ ക്യാഷ് അവാര്‍ഡും ലഭിക്കും. രണ്ടാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് തോമസ് ഈരോരിക്കല്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കുന്നതായിരിക്കും. ജൂനിയര്‍ വിഭാഗത്തിന് ട്രോഫിയും 100 ഡോളര്‍ ക്യാഷ് അവാര്‍ഡും ലഭിക്കുമ്പോള്‍ മറ്റെല്ലാ വിഭാഗത്തിനും ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 250 ഡോളര്‍ ക്യാഷ് അവാര്‍ഡും ട്രോഫിയുമായിരിക്കും സമ്മാനം.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കാനഡായില്‍നിന്നും വളരെയധികം ടീമുകളെ പ്രതീക്ഷിക്കുന്നതിനാല്‍ ഓപ്പണ്‍ വിഭാഗത്തില്‍ ആദ്യം രജിസ്റ്റര്‍ചെയ്യുന്ന 48 ടീമുകളെ മാത്രമേ പങ്കെടപ്പിക്കുകയുള്ളൂ എന്ന് പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, ട്രഷറര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍ എന്നിവര്‍ അറിയിച്ചു. ടൂര്‍ണ്ണമെന്റ് വിജയകരമായി നടത്തുവാന്‍ ജിതേഷ് ചുങ്കത്ത് (224 522 9157) ചെയര്‍മാനും, ടോമി അമ്പനാട്ട് (630 992 1500), ബിജി സി. മാണി (847 650 1398), അനീഷ് ആന്റോ (773 655 0004), ഷാബിന്‍ മാത്യൂസ് (773 870 3390), ഫിലിപ്പ് ആലപ്പാട്ട് (847 636 8690) എന്നിവര്‍ കണ്‍വീനര്‍മാരുമായി കമ്മറ്റി രൂപീകരിച്ചു.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും മറ്റു വിവരങ്ങളും ഏതാനും ദിവസങ്ങള്‍ക്കകം സംഘടനയുടെ വെബ്‌സൈറ്റായ www.chicagomalayaleeassociation.org യില്‍ ലഭ്യമാകുന്നതായിരിക്കും.

വളരെയധികം ടീമുകള്‍ പങ്കെടുക്കുന്ന ഈ മത്സരത്തില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ഏപ്രില്‍ 28 ശനിയാഴ്ച ആയിരിക്കും.

റിപ്പോര്‍ട്ട് : ജിമ്മി കണിയാലി