മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ റിലീസിംഗ് തിയതി പ്രഖ്യാപിച്ചു

മോഹന്‍ലാല്‍ നായകനായെത്തുന്ന നീരാളിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂണ്‍ 14ന് വേള്‍ഡ് വൈഡ് റിലീസായി ചിത്രം പ്രദര്‍ശനത്തിനെത്തും. ദസ്‌തോല, എസ്.ആര്‍.കെ എന്നീ ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ അജോയ് വര്‍മ്മയുടെ സംവിധാനത്തിലൊരുങ്ങുന്ന ആദ്യ മലയാള ചിത്രമായ നീരാളിയില്‍ നായികമാരായെത്തുന്നത് നാദിയ മൊയ്തു, പാര്‍വതി നായര്‍ എന്നിവരാണ്.

ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് അജോയ് തന്നെയാണ്. മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരകഥ ഒരുക്കിയിരിക്കുന്നത് നവാഗതനായ സാജു തോമസാണ്. സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.