ധാക്ക: പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് പതിനേഴുകാരന്റെ മുഖത്ത് പതിനാറുകാരി ആസിഡ് ഒഴിച്ചു. ധാക്കാ സ്വദേശിയായ മഹ് മൂദുല്‍ ഹന് മറൂഫിന് നേരായാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ മറൂഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്രമണം നടത്തിയ പതിനാറുകാരിയേയും അമ്മയേയും പൊലീസ് അറസ്റ്റ് ചെയ്തു. ആസിഡ് സംഘടിപ്പിച്ചുകൊടുത്ത കുറ്റത്തിനാണ് പൊലീസ് അമ്മയെ അറസ്റ്റു ചെയ്തത്.
ആസിഡ് ആക്രമണം ഇയാളുടെ കാഴ്ചശക്തിയെ ബാധിച്ചിട്ടുണ്ടോ എന്ന് ഡോക്ടര്‍മാര്‍ പരിശോധിച്ചുവരികയാണ്. മറൂഫിന്റെ മുഖത്തെ പൊള്ളല്‍ ഭേദപ്പെടുത്താനാകുമെങ്കിലും ജീവിതകാലം മുഴുവന്‍ പാടുകള്‍ അവശേഷിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്ക് നടന്നു വരവെയാണ് പെണ്‍കുട്ടി മറൂഫിനെ ആക്രമിച്ചത്. കാലങ്ങളായി പെണ്‍കുട്ടി മറൂഫിന്റെ പുറകേ നടന്ന് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. ഒടുവില്‍ മഫൂഫ് പ്രണയം നിഷേധിച്ചപ്പോള്‍ കൈയില്‍ കരുതിയിരുന്ന ആസിഡ് മുഖത്തേക്ക് ഒഴിക്കുകയായിരുന്നു.