രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന്; മത്സരം എംപി വീരേന്ദ്രകുമാറും ബി.ബാബുപ്രസാദും തമ്മില്‍

ന്യൂ​ഡ​ല്‍​ഹി:  രാജ്യസഭയില്‍ ഒഴിവുവരുന്ന 59 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. 16 സംസ്ഥാനങ്ങളില്‍ നിന്നുള്ള സീറ്റുകളിലാണ് ഒഴിവ് വരുന്നത്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ പത്തിലധികം സീറ്റുകള്‍ നേടുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതോടെ എന്‍ഡിഎയുടെ സഭയിലെ അംഗബലം ഉയരും. എന്നാല്‍, സഭയിലെ ഭൂരിപക്ഷം കിട്ടാന്‍ മുന്നണി പിന്നെയും കാത്തിരിക്കണം.

​245 അം​ഗ സ​ഭ​യി​ല്‍ 126 സീ​റ്റാ​ണ്​ ഭൂ​രി​പ​ക്ഷ​ത്തി​നു വേ​ണ്ട​ത്. ഇ​പ്പോ​ള്‍ ബിജെപി​ക്ക്​ 58 അം​ഗ​ങ്ങ​ളു​ണ്ട്​, കോ​ണ്‍​ഗ്ര​സി​ന്​ 54ഉം. ​ഒ​ഴി​വു​ള്ള 58 രാ​ജ്യ​സ​ഭ സീ​റ്റു​ക​ളി​ല്‍ 10 സം​സ്​​ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന്​ ഏഴ്​ കേ​ന്ദ്ര​മ​ന്ത്രി​മാ​ര​ട​ക്കം 33 പേ​ര്‍ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ​ബാ​ക്കി ആ​റു സം​സ്​​ഥാ​ന​ങ്ങ​ളി​ലെ 25 സീ​റ്റി​ലേ​ക്കാ​ണ്​ ഇ​ന്ന്​ വോട്ടെടുപ്പ്. കേ​ര​ള​ത്തി​ല്‍ ഒ​ഴി​വു​ള്ള ഒ​രു സീ​റ്റി​ലേ​ക്ക്​ രാ​ജി​വെ​ച്ച എം.​പി. വീ​രേ​ന്ദ്ര കു​മാ​ര്‍ ത​ന്നെ എ​ല്‍.​ഡി.​എ​ഫ്​ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്നു. യു.​ഡി.​എ​ഫി​ന്റെ ബി. ബാബുപ്ര​സാ​ദാ​ണ്​ എ​തി​ര്‍​സ്​​ഥാ​നാ​ര്‍​ഥി. കേ​ര​ള ബി.​ജെ.​പി മു​ന്‍ സം​സ്​​ഥാ​ന പ്ര​സി​ഡ​ന്റ് വി. ​മു​ര​ളീ​ധ​ര​ന്‍ മ​ഹാ​രാ​ഷ്​​ട്ര​യി​ല്‍ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ഫ​ലം ഒൗ​ദ്യോ​ഗി​ക​മാ​യി വൈ​കു​ന്നേ​ര​ത്തോ​ടെ പ്ര​ഖ്യാ​പി​ക്കും.

ബിജെപി​ക്കും സ​മാ​ജ്​​വാ​ദി പാ​ര്‍​ട്ടി(​എ​സ്.​പി)​ക്കും ബ​ഹു​ജ​ന്‍ സ​മാ​ജ്​​വാ​ദി(​ബി.​എ​സ്.​പി) പാ​ര്‍​ട്ടി​ക്കും നി​ര്‍​ണാ​യ​ക​മാ​ണ്​ ഉ​ത്ത​ര്‍​പ്ര​ദേ​ശ്​ തെ​ര​ഞ്ഞെ​ടു​പ്പ്​. എ​ട്ടം​ഗ​ങ്ങ​ളെ ജ​യി​പ്പി​ക്കാ​നു​ള്ള ഭൂ​രി​പ​ക്ഷ​മു​ള്ള ബി.​ജെ.​പി ​പ്ര​തി​പ​ക്ഷ ഭി​ന്ന​ത മു​ത​ലാ​ക്കി​ ഒമ്പതാമ​നെ കൂ​ടി രാ​ജ്യ​സ​ഭ​യി​ലേ​ക്ക്​ അ​യ​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്. എ​സ്.​പി​യു​ടെ വോ​ട്ടി​ലൂ​ടെ ഒ​രം​ഗ​ത്തെ ജ​യി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ല്‍ ബി.​എ​സ്.​പി​ക്ക്​ വ​ന്‍ തി​രി​ച്ച​ടി​യാ​കും. ഇ​ട​ഞ്ഞു​നി​ന്നി​രു​ന്ന സു​ഹെ​ല്‍​ദേ​വ്​ ഭാ​ര​തീ​യ സ​മാ​ജ്​ പാ​ര്‍​ട്ടി​യു​ടെ നാ​ല്​ അം​ഗ​ങ്ങ​ളും അ​പ്​​നാ​ദ​ളിന്റെ ഒമ്പത്​ അം​ഗ​ങ്ങ​ളും ബി.​ജെ.​പി​ക്ക്​ വോ​ട്ടു​ചെ​യ്യു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

കേ​ന്ദ്ര​മ​ന്ത്രി അ​രു​ണ്‍ ജെ​യ്​​റ്റ്​​ലി അ​ട​ക്കം 11 സ്​​ഥാ​നാ​ര്‍​ഥി​ക​ളാ​ണ്​ 10 സീ​റ്റി​ലേ​ക്ക് ​മ​ത്സ​രി​ക്കു​ന്ന​ത്. 403 അം​ഗ നി​യ​മ​സ​ഭ​യി​ല്‍ ബി.​ജെ.​പി സ​ഖ്യ​ത്തി​ന്​ 324 എം.​എ​ല്‍.​എ​മാ​രു​ണ്ട്. ജ​യി​ക്കാ​ന്‍ 37 വോ​ട്ടാ​ണ്​ വേ​ണ്ട​ത്. എ​ട്ടു സ്​​ഥാ​നാ​ര്‍​ഥി​ക​ളെ ജ​യി​പ്പി​ക്കാ​നു​ള്ള​തി​നു​പു​റമെ 28 വോ​ട്ട്​ ബി.​ജെ.​പി​ക്ക്​ അ​ധി​ക​മാ​യു​ണ്ട്. 9 ​വോ​ട്ടു​കൂ​ടി പ്ര​തി​പ​ക്ഷ​ത്തു​നി​ന്ന്​ സ​മാ​ഹ​രി​ക്കാ​നാ​യാ​ല്‍ ബി.​ജെ.​പി​ക്ക്​ ഒമ്പതാമനെ കൂ​ടി ജ​യി​പ്പി​ക്കാം. 47 അം​ഗ​ങ്ങ​ളു​ള്ള എ​സ്.​പി​ക്ക്​ ത​ങ്ങ​ളു​ടെ സ്​​ഥാ​നാ​ര്‍​ഥി ജ​യ ബ​ച്ച​നെ ജ​യി​പ്പി​ക്കാ​നു​ള്ള അം​ഗ​ബ​ല​മു​ണ്ട്. എ​സ്.​പി​യു​ടെ ബാ​ക്കി പ​ത്തു​വോ​ട്ടും കോ​ണ്‍​ഗ്ര​സി​ന്റെ ഏ​ഴു​വോ​ട്ടും ആ​ര്‍.​എ​ല്‍.​ഡി​യു​ടെ ഒ​രു വോ​ട്ടും ല​ഭി​ച്ചാ​ല്‍ 19 എം.​എ​ല്‍.​എ​മാ​രു​ള്ള ബി.​എ​സ്.​പി സ്​​ഥാ​നാ​ര്‍​ഥി ഭീം​റാ​വു അം​ബേ​ദ്​​ക​റി​ന്​ ജ​യി​ക്കാം. എ​ന്നാ​ല്‍, എ​സ്.​പി എം.​എ​ല്‍.​എ​മാ​ര്‍​ക്കി​ട​യി​ലെ പ​ട​ല​പ്പി​ണ​ക്കം ഇ​രു​പാ​ര്‍​ട്ടി​ക​ളെ​യും ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. ആ​​ന്ധ്ര​പ്ര​ദേ​ശ്(3), ബി​ഹാ​ര്‍(6), ഗു​ജ​റാ​ത്ത്(4), ഹ​രി​യാ​ന(1), മ​ധ്യ​പ്ര​ദേ​ശ്(5), മ​ഹാ​രാ​ഷ്​​ട്ര(6), തെ​ല​ങ്കാ​ന(3), യു.​പി(10), പ​ശ്ചി​മ​ബം​ഗാ​ള്‍(5), ക​ര്‍​ണാ​ട​ക(4), രാ​ജ​സ്​​ഥാ​ന്‍(3), ഒ​ഡി​ഷ(3), ഝാ​ര്‍​ഖ​ണ്ഡ്(2), ഛത്തി​സ്​​ഗ​ഢ്(1), ഉ​ത്ത​രാ​ഖ​ണ്ഡ്(1), ഹി​മാ​ച​ല്‍ പ്ര​ദേ​ശ്(1) എ​ന്നീ സം​സ്​​ഥാ​ന​ങ്ങ​ളി​ലാ​ണ്​ എം.​പി​മാ​രു​ടെ ഒ​ഴി​വ്.