ജനുവരി -മാർച്ച്‌ കോൺഫറൻസ് മാനിയ

ജെ എസ് അടൂർ
കേരളത്തിൽ അതാത് കാലങ്ങളിലെ സർക്കാരുകൾ ജനുവരി 10 മുതൽ മാർച്ച്‌ അവസാനം വരെ വിവിധ ഇടങ്ങളിൽ നടത്തുന്ന കോൺഫെറെൻസ് മാനിയ എത്ര പേർ ശ്രദ്ധിക്കുന്നു എന്നറിയില്ല. ഒരു വർഷം ഞാനിതു പത്രവാർത്തകൾ മാത്രം നോക്കി എണ്ണി നോക്കി. അന്ന് ഏതാണ്ട് 25 സെമിനാർ -സമ്മേളനങ്ങൾ നടത്തി. കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ പാഴ്ചിലവായി ഓരോ വർഷവും നഷ്ട്ടപെടുത്തുന്നത്. അതും കടം വാങ്ങി കാര്യങ്ങൾ നടത്തുവർ.

കഴിഞ്ഞ സർക്കാരിന്റെ കാലത്തു ഞാൻ മൂന്നു മഹാമഹങ്ങൾ കണ്ടു. ഒന്നിൽ പ്രധാന കമ്മറ്റിയിലും. മീറ്റിങ് കഴിഞ്ഞു നിവേദിത പി ഹരൻ ഒരു മീറ്റിംഗിൽ ചിലവുകളെ കുറിച്ചു ചോദിച്ചപ്പോൾ എന്നെ കാണിച്ചു തന്നു. ഞെട്ടിപോയി. സംഗതി പരിസ്ഥിതിയൂമായി ബന്ധപെട്ടത്. പത്ര -ടീവി -റേഡിയോ പരസ്യങ്ങൾ -73 ലക്ഷം രൂപ. ഫ്ലെക്സ് -ബാനർ- ദീപ അലങ്കാരം – 7 ലക്ഷം രൂപ. ഇവന്റ് മാനേജ്മെന്റ് -ഡോക്കമെന്റേഷൻ -ബാഗ്‌ മുതലായവ -22 ലക്ഷം. വിമാനകൂലി -യാത്ര പ്പാടി – 4 ലക്ഷം. വി ഐ പി കാറു കൂലി -2 ലക്ഷം. ആറന്മുള കണ്ണാടി മുപ്പതിനായിരം. ഹോട്ടൽ /അക്കോമഡേഷൻ -50 പേർക്ക് 4000 രൂപ വച്ചു മൂന്നു ദിവസം /ഹോൾ റെന്റ് -10 ലക്ഷം. ഓർമ്മയിൽ നിന്ന് എഴുതിയതാണ്.
ചുരുക്കത്തിൽ ഒരു കോൺഫെറെസിന് ചിലവാക്കിയത് ഏതാണ്ട് ഒരു കൊടി ഇരുപത് ലക്ഷം. എന്താണ് നാടിനോ നാട്ടുകാർക്കോ ഇത് കൊണ്ടു പ്രയോജനം ? എന്താണ് പോളിസി ഫോളോ അപ്പ് ? എന്താണ് ഔട്ട്‌ പുട്ട് ? ഔട്ട്‌കം ? ഇമ്പാക്റ്റ് ? ഇവിടെ നടന്ന ലോക മലയാള മഹാ സമ്മേളനത്തെകുറിച്ചു ഞാൻ ചോദിച്ചപ്പോൾ പലർക്കും സുഖിച്ചില്ല. സർക്കാർ പണം മന്ത്രിമാരുടെ തറവാട്ടു സ്വത്തു അല്ലാത്തടത്തോളം ചോദിച്ചു കൊണ്ടിരിക്കും. ഇങ്ങനെയുള്ള കോണ്ഫറന്സ് ഉത്സവങ്ങൾ ഭരണ -അധികാരികളുടെ പീ ആർ മാത്രമായി ചുരുങ്ങുതാണ് പ്രശ്നം. കോണ്ഫറന്സിന് സീറോ ഫോളോ അപ്പ് ആണ് പ്രശ്നം. സർക്കാർ.

ഈ ഇടക്ക് യൂത്ത് കമ്മീഷൻ നടത്തിയ കോൺഫെറെൻസ് താജ് വിവാന്റയിൽ. ഇത്
ലാ മെറിഡിയനിൽ. ഇപ്പോൾ ഹോട്ടൽ മാസ്കോട്ടിനും മറ്റും ഒരു ഗുമ്മില്ല.

എല്ലാം ഫൈവ് സ്റ്റാർ കാര്യങ്ങളല്ലേ. ഈ നിഷ്ഫല ഫൈവ് സ്റ്റാർ കോൺഫ്രസുകളുടെ ഉദ്ദേശം മാർച്ച്‌ അവസാനം ആകുന്നതിനു മുമ്പ് കടം വാങ്ങിയ പൈസ അടിച്ചു തുലച്ചു സ്റ്റാർ ഹോട്ടലുകൾക്കും ഇവന്റെ മാനേജ്‌മെന്റ് കമ്പനികൾക്കും പൈസ കൊടുക്കുക എന്നത് മാത്രമാണ്. ഈ സർക്കാർ മാത്രമല്ല ഇതു പോലുള്ള പാഴ്ചിലവുകൾ നടത്തുന്നത്. കഴിഞ്ഞ സർക്കാരും ഈ കാര്യത്തിൽ മുന്നിലായിരുന്നു

ഇങ്ങനെയൊന്നും എഴുതുന്നത് സർക്കാർ ശിങ്കിടികൾക്കും ഭരണത്തിലുള്ള പാർട്ടി നേതാക്കൾക്കോ മന്ത്രിമാർക്കോ , ന്യായീകരണ സേനക്കാർക്കോ ഇഷ്ട്ടപ്പെടില്ല. കേന്ദ്ര സർക്കാരിനെ ചോദ്യം ചെയ്താൽ സംഘി സുഹൃത്തുക്കൾക്കും ഇഷ്ട്ടപ്പെടില്ല. പക്ഷെ ഇതൊക്കെ കണ്ടില്ലന്നു നടിക്കുന്നത് കണ്ണടച്ചു പൂച്ച പാല് കുടിക്കുന്നത് പോലെയാണ്.