സ്​റ്റേറ്റ്​ ബാങ്ക്​ ഇന്ത്യക്ക്​ വായ്​പാ തട്ടിപ്പിലൂടെ 1000 കോടി രൂപ നഷ്​ട​മായി

പഞ്ചാബ്​ നാഷണല്‍ ബാങ്ക്​ തട്ടിപ്പിന്​ പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്​റ്റേറ്റ്​ ബാങ്ക്​ ഇന്ത്യക്ക്​ വായ്​പാ തട്ടിപ്പിലൂടെ 1000 കോടി രൂപ നഷ്​ട​മായി.

ചെന്നൈ കേന്ദ്രീകരിച്ച്‌​ പ്രവര്‍ത്തിക്കുന്ന സ്വര്‍ണ വ്യാപാര-നിര്‍മാണ ശൃ​ഖലയായ കനിഷ്​ക ഗോള്‍ഡ്​ പ്രൈവറ്റ്​ ലിമിറ്റഡ്​ കമ്ബനിയാണ് എസ്​.ബി.​​ഐ നേതൃത്വം നല്‍കുന്ന​ 14 ബാങ്കുകളടങ്ങിയ കൂട്ടായ്​മയില്‍ നിന്ന്​ 842.15 കോടി രൂപാ വായ്​പയെടുത്തത്​.

പലിശ ഉള്‍പ്പെടെ തിരി​ച്ചുകിട്ടാനുള്ളത്​ 1000 കോടിയായെന്നാണ്​​ കഴിഞ്ഞ ജനുവരിയില്‍ എസ്​.ബി.​ഐ അധികൃതര്‍ സി.ബി.​ഐക്ക്​ നല്‍കിയ പരാതിയില്‍ പറയുന്നത്​.

പഞ്ചാബ്​ നാഷണല്‍ ബാങ്കി​​ന്‍റ 115 കോടിയും നഷ്​ടപ്പെട്ടു​​.

അന്വേഷണം തുടങ്ങിയതോടെ ഉത്തരേന്ത്യന്‍ സ്വദേശികളായ കമ്ബനി ഉടമകള്‍ ഭൂപേഷ്​ കുമാര്‍ ജെയിന്‍, ഭാര്യ നീതാ ജെയി​ന്‍ എന്നിവര്‍ മൗറീഷ്യസില്‍ അഭയം തേടിയതായി സൂചനയുണ്ട്​​.

നീരവ്​​ മോദി ഉള്‍പ്പെടെയുള്ള സംഘങ്ങളുമായി ദമ്ബതികള്‍ക്ക്​ ബന്ധമുണ്ടോയെന്ന്​ സി.ബി.​െഎ സംശയിക്കുന്നു.

വായ്പക്ക്​ വ്യാജ രേഖ നല്‍കി, ഒരു രാത്രി കൊണ്ട് സ്​ഥാപനം അടച്ച്‌​ സ്ഥലം വിട്ടു തുടങ്ങിയ ആരോപണങ്ങളാണു പരാതിയില്‍.

ചെന്നൈ രാജാജി ശാലയിലെ എസ്​.ബി.​ഐയില്‍നിന്നാണ്​ വായ്​പ നല്‍കിയത്​.

കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ എട്ട്​ ബാങ്കുകളുടെ തിരിച്ചടവ്​ ആദ്യം മുടക്കിയ കമ്ബനി പിന്നീട് മറ്റെല്ലാവരുടെയും തിരിച്ചടവ്​ മുടക്കി.

തുടര്‍ന്ന്​ ബാങ്ക്​ ഉദ്യോഗസ്​ഥര്‍ കനിഷ്​കയുടെ ചെന്നൈയിലെ കോര്‍പറേറ്റ്​ ഒാഫീസും സ്വര്‍ണാഭരണ നിര്‍മ്മാണ കേന്ദ്രവും ഷോറൂമുകളും പരിശോധിച്ചു. ഇതിനിടെ കമ്ബനി​ ഒാഫീസും ഷോറൂമുകളും പൂട്ടി ഉടമകള്‍ മുങ്ങു​കയായിരുന്നു.

തട്ടിപ്പ്​ വിവരം കഴിഞ്ഞവര്‍ഷം നവംബറില്‍ റിസര്‍വ്​ ബാങ്കിനെ അറിയിച്ചിരുന്നതായി എസ്​.ബി.​ഐ അധികൃതര്‍ വ്യക്​തമാക്കി.

ചെന്നൈ ടി.നഗര്‍ ​േനാര്‍ത്ത്​ ഉസ്​മാന്‍ റോഡിലെ പ്രശാന്ത്​ ടവറിലാണ്​ കോര്‍പറേറ്റ് ഓഫീസും ഷോറൂമും പ്രവര്‍ത്തിച്ചിരുന്നത്.

ഉല്‍പാദന യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നത് ചെങ്കല്‍പ്പേട്ടിലും.

വിവിധ നഗരങ്ങളിലെ ജ്വല്ലറികള്‍ക്കു സ്വര്‍ണാഭരണം നല്‍കിയിരുന്നത് കനിഷ്കായിരുന്നു.

ഷോ റൂം സാമ്ബത്തിക പ്രയാസങ്ങളെ തുടര്‍ന്ന്​ പൂട്ടുകയാ​ണന്ന്​ ഉടമകള്‍ അറിയിച്ചതായി തൊഴിലാളികള്‍പറയുന്നു.​

2007ലാണ്​ കനിഷ്ക് ജ്വല്ലറി വായ്പയെടുത്തത്. ആദ്യഘട്ടത്തില്‍ പ്രവര്‍ത്തന മൂലധനമായി 50 കോടിയും വായ്പയായി 10 കോടിയുമാണ്​ അനുവദിച്ചത്. പിന്നീട് തവണകളായി വായ്പ അനുവദിച്ചു.

എസ്​.ബി.ഐ- 215 കോടി,
പഞ്ചാബ് നാഷനല്‍ ബാങ്ക് – 115, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ- 50, സിണ്ടിക്കേറ്റ് ബാങ്ക്- 50,
ബാങ്ക് ഓഫ് ഇന്ത്യ- 45,
ഐഡിബിഐ – 45,
യൂക്കോ ബാങ്ക്- 40,
തമിഴ്നാട് മെര്‍ക്കന്റൈല്‍ ബാങ്ക്- 37 , ആന്ധ്രാ ബാങ്ക്- 30,
ബാങ്ക് ഓഫ് ബറോഡ- 30, എച്ച്‌ഡിഎഫ്സി- 25,
ഐ.സി.സി.ഐ- 25 ,
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ- 20, കോര്‍പറേഷന്‍ ബാങ്ക് -20 കോടി വീതമാണ്​ കണ്‍സോഷ്യത്തിലെ ബാങ്കുകള്‍ അനുവദിച്ച വായ്പ.

ജോളി ജോളി