ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭിക്ഷക്കാർ ഉള്ളത് ബംഗാളിൽ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭിക്ഷക്കാർ ഉള്ളത് ബംഗാളിൽ

സഖാക്കൾ കത്തിയെടുക്കണ്ടാ…
ഇന്ന്‌ ലോകസഭയിൽ അവതരിപ്പിച്ച കണക്കിലാണ് ഈ കണക്കുള്ളത്… !

ഔദ്യോഗിക കണക്കനുസരിച്ച് നമ്മുടെ രാജ്യത്തൊട്ടാകെയുള്ളത് നാലു ലക്ഷം ഭിക്ഷാടകര്‍.

ഭിക്ഷാടകര്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം പശ്ചിമ ബംഗാളാണെന്നും കേന്ദ്ര സാമൂഹ്യ നീതി മന്ത്രി തവര്‍ ചന്ദ് ഗെഹ്ലോട്ട് ലോക്സഭയില്‍ ചോദ്യത്തിനുത്തരമായി എഴുതി തയ്യാറാക്കിയ മറുപടിയില്‍ വ്യക്തമാക്കി.

നാല് ലക്ഷം ഭിക്ഷാടകരില്‍ 81,224 പേരുള്ള പശ്ചമ ബംഗാളാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

( മുപ്പത് വർഷം തുടർച്ചയായി ഭരിച്ചാൽ ആളുകൾ ഭിക്ഷക്കാരായി മാറുമോ.. ? )

ഉത്തര്‍പ്രദേശ് രണ്ടാം സ്ഥാനത്തും ബിഹാര്‍ മൂന്നാം സ്ഥാനത്തുമാണ്.

2011-ലെ സെന്‍സസ് അടിസ്ഥാനമാക്കിയുള്ളതാണ് കണക്കുകള്‍.

കേരളത്തിലുള്ളത് 4023 ഭിക്ഷാടകരാണ്. ഇതില്‍ 2397 പേര്‍ പുരുഷന്മാരും 1626 പേര്‍ സത്രീകളുമാണ് എന്നും പറയുന്നു.

ഇന്ത്യയിലാകെയുള്ള 4,13,670 ഭിക്ഷാടകരില്‍ 2,21,673 പേര്‍ പുരുഷന്മാരും. 1,91,997 പേര്‍ സ്ത്രീകളുമാണ്.

അസമിലും മണിപ്പൂരിലുമാണ് പുരുഷന്മാരെ അപേക്ഷിച്ച്‌ സ്ത്രീകള്‍ ഭിക്ഷാടകരായിട്ടുള്ളത്.

ഭിക്ഷാടകരുടെ എണ്ണം ഏറ്റവും കുറവുള്ളത് കേന്ദ്ര ഭരണ പ്രദേശങ്ങളിലാണ്്. ലക്ഷദ്വീപില്‍ ആകെ രണ്ടു ഭിക്ഷാടകര്‍ മാത്രമാണ് ഉള്ളത്.