ആര്‍. ശ്രീകണ്ഠന്‍ നായര്‍ക്ക് ഫൊക്കാന മീഡിയ ടീമിന്റെ അനുമോദനങ്ങള്‍:ശ്രീകുമാര്‍ ഉണ്ണിത്താന്‍

ലോക ടോക് ഷോ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ച ടെലിവിഷന്‍ അവതാരകന്‍ എന്ന ഗിന്നസ് വേള്‍ഡ് റെക്കാര്‍ടിന് അര്‍ഹനായ ആര്‍. ശ്രീകണ്ഠന്‍ നായര്‍ക്ക് ഫൊക്കാന മീഡിയ ടീമിന്റെ അനുമോദനങ്ങള്‍ അറിയിക്കുന്നതായും ഫൊക്കാന പി ആർ ഓ ശ്രീകുമാർ ഉണ്ണിത്താൻ അറിയിച്ചു.. ആകാശവാണിയിലൂടെ തുടക്കം കുറിച്ച ശ്രീകണ്ഠന്‍ നായര്‍ ഇന്ന് ഫ്‌ലവര്‍സ് ചാനലില്‍ എത്തിനില്‍ക്കുബോള്‍ കടന്നുപോയ മീഡിയകളില്‍ എല്ലാം വിജയഗാഥ പാറിച്ച വ്യക്തിത്വത്തിന്റെ ഉടമയാണ് അദ്ദേഹം.

എന്നും പൊതു ജനം ചോദിക്കാനാഗ്രഹിക്കുന്ന ചോദ്യങ്ങള്‍ ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ അവതരിപ്പിക്കുകയും സാധാരണക്കാര്‍ക്ക് വേണ്ടി സംസാരിക്കുകയും ചെയ്യുന്ന രീതി അദ്ദേഹം നമ്മുടെയൊക്കെ മനസില്‍ സ്ഥാനംപിടിച്ചു എന്ന് പറഞ്ഞാല്‍ അത് ഒട്ടും അതിശയോക്തി ആവില്ല എന്ന് ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ അഭിപ്രായപ്പെട്ടു.

സ്വന്തം പ്രയത്‌നം കൊണ്ട് റിക്കാര്‍ഡുകള്‍ ഭേദിക്കുന്നവരാണ് ഗിന്നസില്‍ കടന്നു കൂടുക. എന്നും പുതുമയുടെ ഭാഗത്തു നിന്ന് ചിന്തിക്കുകയും ,നവമാധ്യമങ്ങള്‍ കാലോചിതമായി വരുത്തേണ്ട മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് സംസാരിക്കാനുള്ള ശ്രീകണ്ഠന്‍ നായരുടെ കഴിവ് എന്നും പ്രശംസനീയം ആണെന്ന് സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് അഭിപ്രായപ്പെട്ടു.

കേരളത്തിലെ പൊതു സമൂഹത്തിനു മുന്നില്‍,രാഷ്ട്രീയക്കാര്‍ക്ക് മുന്‍പില്‍ ഉത്തരമില്ലാത്ത പല ചോദ്യങ്ങള്‍ ചോദിക്കുവാന്‍ കഴിഞ്ഞത് ആണ് മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ അദ്ദേഹത്ത ലോക മലയാളികള്‍ ഇഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണമെന്നു ട്രഷര്‍ ഷാജി വര്‍ഗീസ് അഭിപ്രായപ്പെട്ടു.

ആകാശവാണിയിലും ഏഷ്യാനെറ്റില്‍ ‘നമ്മള്‍ തമ്മില്‍’ പ്രോഗ്രാംമും ,അദ്ദേഹം പിന്നീട ജോലി ചെയ്ത മനോരമയിലും, ഇപ്പോള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ജനമനസ് കീഴടക്കിയ ഫ്‌ലവഴ്‌സ് ചാനലിന്റെ വളര്‍ച്ചയ്ക്ക് പിന്നിലും ഈ സാധാരണക്കാരന്റെ പ്രവര്‍ത്തനമികവ് എടുത്ത് പറയേണ്ടുന്ന ഒന്ന് തന്നെ ആണെന്ന് ഫൊക്കാന എക്‌സി.വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍, കണ്‍വന്‍ഷന്‍ ചെയര്‍ മാധവന്‍ നായര്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, ഫൗണ്ടേഷന്‍ ചെയര്‍ പോള്‍ കറുകപ്പള്ളില്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.