സഭാ ഭൂമി ഇടപാട്: വൈദിക സമിതി യോഗത്തില്‍ സംഘര്‍ഷം

കൊച്ചി: സീറോ മലബാര്‍ സഭ ഭൂമി ഇടപാട് വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച വൈദിക സമിതിയോഗത്തില്‍ സംഘര്‍ഷം. കേസിലെ പ്രതിയായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അനുകൂലിക്കുന്നവരും എതിര്‍ വിഭാഗവും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

യോഗം നടക്കുന്ന സ്ഥലത്തേക്ക് കര്‍ദ്ദിനാള്‍ അനുകൂലികള്‍ തള്ളിക്കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. ഇരു വിഭാഗങ്ങളും തമ്മില്‍ ഉന്തും തള്ളും ഉണ്ടായതോടെ പൊലീസ് ഇടപെടുകയായിരുന്നു.

ഭൂമിയിടപാടില്‍ സഭയ്ക്കുണ്ടായ സാമ്പത്തിക നഷ്ടം നികത്താമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇന്നലെ കെസിബിസിയുടെ മധ്യസ്ഥ ചർച്ചയില്‍ പറഞ്ഞിരുന്നു. വൈദിക സമിതിയില്‍ തെറ്റ് ഏറ്റുപറയുമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞിരുന്നു. വൈദിക സമിതി ചേര്‍ന്ന് തീരുമാനം അറിയിക്കാമെന്ന് സെക്രട്ടറി ഫാ. തോമസ് പറഞ്ഞു. അതേസമയം പണം നല്‍കിയാല്‍ പ്രശ്‌നം തീരില്ലെന്ന് വിശ്വാസികളുടെ സംഘടന അറിയിച്ചിരുന്നു