ധ്യാനത്തിനെത്തിയ പെണ്‍കുട്ടിയെ കാണാനില്ല; കപ്യാര്‍ അറസ്റ്റില്‍

കുളമാവ്: ധ്യാനം കൂടാനെത്തിയ പെണ്‍കുട്ടിയെ കാണാനില്ല. ഇതേ തുടര്‍ന്ന് കപ്യാരെ പൊലീസ് അറസ്റ്റ് ചെയ്തു. 32കാരനായ കുളമാവ് കൊടിവേലി പറമ്പില്‍ ജോസഫാണ് അറസ്റ്റിലായത്. ധ്യാനത്തിനെത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെയാണ് കാണാതായത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് പെണ്‍കുട്ടിയെ കാണാതായത്.

പെണ്‍കുട്ടിയെ കപ്യാര്‍ ജോസഫ് വിളിച്ചിറക്കി കൊണ്ടുപോകുന്നതു കണ്ടതായി ചിലര്‍ പറഞ്ഞതനുസരിച്ചാണ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ മഠത്തിനു സമീപത്ത് നിന്നും ഇരുവരെയും കണ്ടെത്തി. കപ്യാരെ പുറത്താക്കിയതായി കുളമാവ് വികാരി അറിയിച്ചു.