നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി : നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഉടന്‍ ആരംഭിക്കരുത് എന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചപ്പോള്‍ വിചാരണ വൈകിപ്പിക്കാന്‍ താല്‍പര്യമില്ലെന്ന് കോടതി പരാമര്‍ശിച്ചിരുന്നു.സര്‍ക്കാരിനോട് നിലപാടറിയിക്കാനും ആവശ്യപ്പെട്ടു. ഇരു വിഭാഗവും ഹര്‍ജിയില്‍ വാദത്തിനായി സാവകാശം തേടിയിരിക്കുകയാണ്. ദൃശ്യങ്ങള്‍ മാത്രമല്ല പ്രതിയെന്ന നിലയില്‍ തനിക്ക് ലഭിക്കേണ്ട ചില രേഖകളും മൊഴിപ്പകര്‍പ്പുകളും ഇനിയും ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കെയായിരുന്നു ദിലീപ് ഹര്‍ജിയുമായി ഹൈക്കോടതിയില്‍ എത്തിയത്.