മാധുരി ദീക്ഷിത്തിന്റെ മറാത്തി ചിത്രം ബക്കറ്റ് ലിസ്റ്റിന്റെ ടീസര്‍ പുറത്തിറങ്ങി

തേജസ് ഡിയോസ്‌കര്‍ സംവിധാനം ചെയ്യുന്ന മാധുരി ദീക്ഷിത്തിന്റെ മറാത്തി ചിത്രം ബക്കറ്റ് ലിസ്റ്റിന്റെ ടീസര്‍ പുറത്തിറങ്ങി. മാധുരിയുടെ ആദ്യ മറാത്തി ചിത്രം കൂടിയായ ബക്കറ്റ് ലിസ്റ്റിന്റെ ടീസര്‍ മാധുരി തന്നെയാണ് ട്വിറ്ററിലൂടെ പുറത്തിറക്കിയത്.ഡാര്‍ മോഷന്‍ പിക്‌ചേഴ്‌സ്, ഡാര്‍ക്ക് ഹോഴ്‌സ് സിനിമാസ്, ബ്ലൂ മുസ്താങ്ങ് ക്രിയേഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ് ബക്കറ്റ് ലിസ്റ്റ് നിര്‍മിക്കുന്നത്.