ലോകത്തിലെ ഏറ്റവും വിലയേറിയ എസ്‌യുവി കാള്‍മാന്‍ കിംഗ് വിപണിയില്‍

ലോകത്തിലെ ഏറ്റവും വിലയേറിയ എസ്‌യുവി കാള്‍മാന്‍ കിംഗിനെ ചൈനയില്‍ പുറത്തിറക്കി. 22 ലക്ഷം ഡോളറാണ് കാള്‍മാന്‍ കിംഗിന്റെ വില. ഏകദേശം 14.3 കോടി രൂപയാണ് ഈ ലിമിറ്റഡ് എഡിഷന്റെ വില. നിലവില്‍ 10 യൂണിറ്റുകളെ മാത്രമാണ് വിപണിയിലെത്തിക്കുന്നത്.

ഫോര്‍ഡ് F550 അടിത്തറയിലാണ് എസ് യുവിയുടെ ഒരുക്കം. ഭാരം 4,500 കിലോഗ്രാം. എസ്‌യുവിയ്ക്ക് ബുള്ളറ്റ് പ്രൂഫ് കവചം തെരഞ്ഞെടുത്താല്‍ ഭാരം 6,000 കിലോയായി വര്‍ധിക്കും. 6.8 ലിറ്റര്‍ V10 എഞ്ചിനാണ് കാള്‍മാന്‍ കിംഗിന്റെ പവര്‍ഹൗസ്. എഞ്ചിന്‍ പരമാവധി 400 bhp കരുത്ത് സൃഷ്ടിക്കും. മണിക്കൂറില്‍ 140 കിലോമീറ്റര്‍ മാത്രമാണ് എസ്‌യുവിയുടെ പരമാവധി വേഗത.

ഹൈഫൈ സൗണ്ട്, അള്‍ട്രാ HD 4K ടിവി, പ്രൈവറ്റ് സേഫ്‌ബോക്‌സ്, ഫോണ്‍ പ്രൊജക്ഷന്‍ സംവിധാനം, ഓപ്ഷനല്‍ സാറ്റലൈറ്റ് ടിവി, ഓപ്ഷനല്‍ സാറ്റലൈറ്റ് ഫോണ്‍ എണ്ണിയാല്‍ തീരില്ല എസ്‌യുവിയുടെ വിശേഷങ്ങള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ