പരിസ്ഥിതിയും വികസനവും ; ഗാന്ധിയും മാര്‍ക്സും പിന്നെ സിയാറ്റില്‍ മൂപ്പനും

ജെ. എസ് അടൂർ

കേരളത്തില്‍ സൈലെന്റ്റ് വാലിയിലെ ജൈവ വൈവിധ്യ വനങ്ങളെ നശിപ്പിച്ചു ഒരു ജല വൈദ്യുതി പദ്ധതി തുടങ്ങിയാല്‍ നാം ഇരിക്കുന്ന കമ്പ് മുറിക്കുന്നത് പോലെയാണെന്ന് ചില മനുഷ്യ സ്നേഹികളും പ്രകൃതി സ്നേഹികളും ചര്‍ച്ച തുടങ്ങി വച്ചപ്പോള്‍ ഇവിടുത്തെ വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികള്‍ അവരെ വിളിച്ച പേരാണ് വികസന വിരോധികള്‍ എന്നും വിദേശ എജെന്റുമാരെന്നും കപട പരിസ്ഥിതി വാദികള്‍ എന്നും . പക്ഷെ പല പേരുകളില്‍ വിളിക്കപെട്ട , അക്ക്രമിക്കപെട്ട ചില നല്ല മനുഷ്യരാണ് കേരളത്തിലെ വികസനം എങ്ങെനെ ആയിരിക്കണം എന്നതിനെ കുറിച്ച് ആദ്യം ചര്‍ച്ചകള്‍ തുടങ്ങി വച്ചത് . എന്നാല്‍ കേരളത്തിലെ സാമ്പത്തിക വളര്ച്ചക്കൊപ്പം വികസനത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാട് തന്നെ മാറി . ഇപ്പോള്‍ വികസനം എന്ന് പറഞ്ഞാല്‍ അതിനു പലര്‍ക്കും പല അര്‍ഥങ്ങളാണ്, ചിലര്‍ക്ക് വികസനം എന്ന് പറഞ്ഞാല്‍ മാളുകളും , കേന്ടക്കി ഫ്രൈഡ് ചിക്കനും , ഡോമിനോ പിസ്സായാണ്. ചിലര്‍ക്ക് വികസനം എന്ന് പറഞ്ഞാല്‍ മെട്രോയും , റോഡുകളുമാണ് . ചിലര്‍ക്കത് അംബര ചുംബികളായ കെട്ടിട സമുശ്ചയങ്ങലാണ് . ചിലര്‍ക്ക് അത് വലിയ ഇന്ഫ്രാ-സ്ട്രക്ചര്‍ പദ്ധതികളാണ് . ചിലര്‍ക്ക് ചെങ്ങാത്ത മുതലാളി മാര്‍ പറഞ്ഞു കൊടുത്തു ചെയ്യിക്കുനതെല്ലാം വികസനമാണ്. ‘സബ് കെ വികാസ് ‘ എന്ന് പറഞ്ഞു ഒരാള്‍ പ്രധാന മന്ത്രി ആയിക്കഴിഞ്ഞപ്പോള്‍ ‘സബ് കാ വിനാശ്’ എന്നതു പോലെയാണ് കാര്യങ്ങളുടെ പോക്ക് . ഇന്ത്യയിലെ ഒരു ശതമാനം ആളുകള്‍ 58 ശതമാനം ഇന്ത്യയില്‍ ആകമാനമുള്ള സ്വത്തു കൈവശപ്പെടുത്തിയുള്ള വികസനം ആണോ വികസനം. ചിലര്‍ക്ക് വികസനം അംബാനിയും അദാനിയും പിന്നെ പതഞ്‌ജലി കച്ചവടവും എങ്ങനെ വികസിക്കുന്നു എന്നതാണ് .
അപ്പോഴും ചോദ്യം ബാക്കി ! എന്താണ് വികസനം ? ആര്‍ക്കൊക്കെ വേണ്ടിയാണ് വികസനം ? എങ്ങനെ യുള്ള വികസനം ? എവിടെയുള്ള വികസനം ? വികസനത്തിന് വരും തലമുറകള്‍ കൊടുക്കണ്ട വിലഎന്താണ് ?
ഈ ചോദ്യങ്ങള്‍ പ്രധാനമാണ് ? കാരണം ഗാന്ധിജിയുടെ വാക്കുകള്‍ ഇവിടെ പ്രസ്കതമാണ് . നിങ്ങള്‍ ഏതു തീരുമാനമോ നിലപാടോ എടുത്താല്‍ അത് അവിടുത്തെ ഏറ്റവും താഴെക്കിടയില്‍ ഉള്ള ജനങ്ങള്‍ക്ക് എന്ത് മാറ്റങ്ങള്‍ ഉണ്ടാക്കും . “I will give you a talisman. Whenever you are in doubt, or when the self becomes too much with you, apply the following test. Recall the face of the poorest and the weakest man [woman] whom you may have seen, and ask yourself, if the step you contemplate is going to be of any use to him [her]. Will he [she] gain anything by it? Will it restore him [her] to a control over his [her] own life and destiny? In other words, will it lead to swaraj [freedom] for the hungry and spiritually starving millions?
Then you will find your doubts and your self melt away.”
ഗാന്ധിജി പറഞ്ഞ ഈ വചനങ്ങള്‍ ഗ്രഹിച്ചു സമീപനങ്ങളും നയ രൂപീകരണം എടുക്കുംമ്പോഴാണ്‌ ഒരു സര്‍ക്കാര്‍ ജനായത്ത ധാര്‍മ്മിക രാഷ്ട്രീയ നിലപാട് എടുക്കുന്നതു. ഒരു സര്‍ക്കാര്‍ ആര്ക്കൊപ്പം ആണ് നിലകൊള്ളുന്നത് എന്നത് ഒരു രാഷ്ട്രീയ നൈതീക പ്രശ്നമാണ് . നമുക്ക് വേണ്ടത് ‘ ഹിംസയുടെ വികസനമാണോ അഹിംസയുടെ വികസനമാണോ എന്നതും ഒരു രാഷ്ട്രീയ നൈതീകതയുടെ പ്രശ്നമാണ് . സര്‍ക്കാരിന്‍റെ കൈയിലുള്ള ഹിംസയുടെ സ്ഥാപനമാണ്‌ പോലീസും പട്ടാളവും . എങ്ങനെ സര്‍ക്കാര്‍ ഹിംസ , ആര്‍ക്കുമേല്‍ , എപ്പോള്‍ പ്രയോഗിക്കുന്നു എന്നത് ജനാധിപത്യത്തില്‍ പ്രധാനമായ വിഷയമാണ് . ഏറ്റവും കൂടുതല്‍ ഹിംസ യുടെ ആയുധങ്ങള്‍ ഉള്ള സര്‍ക്കാര്‍ ആണ് മനുഷ്യ അവകാശങ്ങളെ ധംസിക്കുവാന്‍ ഏറ്റവും കൂടുതല്‍ സാധ്യത ഉള്ളത് . അത് കൊണ്ട് തന്നെയാണ് മനുഷ്യ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ ഏറ്റവും കൂടുതല്‍ ബാധ്യത ഉള്ളത് സര്‍ക്കാരിനാണ് .
ഗാന്ധിജി പരിസ്ഥിതിയെ കുറിച്ച് പറഞ്ഞതെന്താണ് ? “The earth, the air, the land and the water are not am inheritance from our fore fathers but on loan from our children. So we have to handover to them at least as it was handed over to us.” ..“There is a sufficiency in the world for man’s need but not for man’s greed.” ഇതും ഒരു രാഷ്ടീയ ധാര്‍മ്മിക നിലപാടാണ്.
പ്രധാന ചോദ്യങ്ങള്‍ ഇതാണ് . ഇവിടെ വികസന അജണ്ട നിശ്ചയിക്കുന്നത് ഇന്‍ഡ്യയിലെയും കേരളത്തിലെയും ഏറ്റവും വലിയ ധനവാന്‍മാര്‍ക്ക് വേണ്ടിയാണോ ? ഉപരി മദ്ധ്യ വര്‍ഗ്ഗത്തിന് വേണ്ടിയാണോ ? അതോ ഇവിടെ അധികാരമില്ലാത്ത , രാഷ്ട്ടീയ കൈയൂക്ക്‌ ഇല്ലാത്ത സാധാരണക്കാര്‍ക്ക് കൂടിയാണോ ? ആര്‍ക്കു വേണ്ടി ആണ് ഭരണം ? ആരാണു വികസനത്തിന്‍റെ മാനദണ്ഡം തീരുമാനിക്കുന്നത് ? ഭൂമിയില്ലാതവര്‍ക്ക് ഭൂമി കൊടുത്തു കര്‍ഷകരെ ശക്തി പെടുതുന്നതാണോ വികസനം , അതോ ഭൂമി സ്വാമിമാരായ മുതലാളി വര്‍ഗ്ഗത്തിന് കൂടുതല്‍ ഭൂമി എടുത്തും കൊടുക്കുന്നതാണോ വികസനം ? എന്ത് കൊണ്ടാണ് കര്‍ഷകക്ക് ഇവിടെ ആദ്മഹത്യ അല്ലാതെ വേറെ മാര്‍ഗ്ഗ മില്ലാതെ വരുന്നത് ? എന്ത് കൊണ്ടാണ് ഇവിടുത്തെ സാധാരണക്കാര്‍ക്ക് കുടി വെള്ളത്തിന്‌ പോലും ബുദ്ധി മുട്ടേണ്ടി വരുന്നത് ? ഇവിടെ സാധാരണക്കാര്‍ ‘മിനറല്‍ വാട്ടറും’ കൊക്ക കോളയും കുടിക്കണോ സാധാരണ കുടി വെള്ളം കുടിക്കണമോ എന്നത് ഒരു വികസന പ്രശ്നമാണ് .
ഇനിയും കാള്‍ മാര്‍ക്സ് പരിസ്ഥിതിയെ കുറിച്ച് അദ്ദേഹം 1844 ഇല്‍ ഇക്കൊണോമിക് ആന്‍ ഫിലോസഫിക്കള്‍ മാനുസ്ക്രിപ്ട്റ്റില്‍ എഴുതിയതിതാണ് : “Man lives on nature–means that nature is his body, with which he must remain in continuous interchange if he is not to die. That man’s physical and spiritual life is linked to nature means simply that nature is linked to itself, for man is a part of nature.” എന്ഗേല്സു പറഞ്ഞതും ഇവിടെ പ്രസ്കതമാണ് : “In relation to nature, as to society, the present mode of production is predominantly concerned only about the immediate, the most tangible result; and then surprise is expressed that the more remote effects of actions directed to this end turn out to be quite different, are mostly quite the opposite in character.” ഇത് വീണ്ടു വളരെ മനോഹരമായി എന്‍ഗല്‍സ് വിവരിക്കുന്നു : ” Let us not…flatter ourselves overmuch on account of our human victories over nature. For each such victory nature takes its revenge on us. Each victory, it is true, in the first place brings about the results we expected, but in the second and third places, it has quite different, unforeseen effects which only too often cancel the first…
Thus at every step we are reminded that we by no means rule over nature like a conqueror over a foreign people, like someone standing outside nature–but that we, with flesh, blood and brain, belong to nature, and exist in its midst, and that all our mastery of it consists in the fact that we have the advantage over all other creatures of being able to learn its laws and apply them correctly.”
ഇതൊക്കോ ‘മാര്‍ക്സിയന്‍ ‘രാഷ്ടീയ പ്രത്യായ ശാസ്ത്രത്തില്‍ വിശ്വസിക്കുന്നു എന്ന് അവകാശപ്പെടുന്നവര്‍ പോലും വായിക്കൊന്നോ, ഗ്രഹിക്കുന്നോ, പ്രവര്‍ത്തിക്കുന്നോ എന്ന് സംശയമാണ് ‘
ഗാന്ധിയുടെ ആശയങ്ങളോടും മാര്‍ക്സിന്‍റെ ആശയങ്ങളോടും താല്പര്യമില്ലത്തവര്‍ സിയാറ്റില്‍ മൂപ്പന്‍ 1854 ഇല്‍ അമേരിക്കന്‍ പ്രസിഡണ്ട് ഫ്രാന്‍ക്ലിന്‍ പിയെഴ്സിനോട് പറഞ്ഞത് ഓര്‍ക്കുക :”How can you buy or sell the sky, the warmth of the land? The idea is strange to us। If we do not own the freshness of the air and the sparkle of the water, how can you buy them?Every part of this earth is sacred to my people। Every shining pine needle, every sandy shore, every mist in the dark woods, every clearing and humming insect is holy in the memory and experience of my people……you must teach your children that it is sacred and that each ghastly reflection in the clear water of the lake tells of events and memories in the life of my people. The water’s murmur is the voice of my father’s father.The rivers are our brothers, they quench our thirst. The rivers carry our canoes, and feed our children. If we sell you our land, you must remember, and teach your children that the rivers are our brothers, and yours, and you must henceforth give the rivers the kindness you would give any brother.We know that the white man does not understand our ways. One portion of land is the same to him as the next, for he is a stranger who comes in the night and takes from the land whatever he needs. The earth is not his brother but his enemy, and when he has conquered it, he moves on. He leaves his fathers’ graves and his children’s birthright is forgotten. He treats his mother, the earth, and his brother, the sky, as things to be bought, plundered, sold like sheep or bright beads. His appetite will devour the earth and leave behind only a desert.”
ഇതൊക്കെ വല്ലപ്പോഴും ഭരണ-അധികാരത്തില്‍ ഇരിക്കുന്നവര്‍ ഓര്‍ ത്താല്‍ അവര്‍ അധികാരത്തിന്‍റെ ഗര്വ്വിനോടും അഹങ്കാരത്തോട് മനുഷ്യരോടും പ്രകൃതിയോടും ഇട പെടില്ല . മനസ്സാ -വാചാ-കര്‍മ്മണ അവര്‍ ഹിംസയെ അശ്ലെഷിക്കുകയില്ല
“ഇനി വരുന്നോരു തലമുറക്ക് ഇവിടെ വാസം സാധ്യമോ “?
മലിനമായ ജലാശയം അതി-മലിന മായൊരു ഭൂമിയും
ഇനി വരോന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ ?”
ഈ വരികള്‍ നീട്ടി പാടിയാല്‍ മാത്രം പോര . അതിന്‍റെ അര്‍ഥം ഗ്രഹിച്ചു ഭൂമിക്കു ചരമ ഗീതമൊരുക്കാത്ത ഒരു സുസ്ഥിര വികസനത്തെ കുറിച്ച് സ്വപ്നം കാണാന്‍ നമ്മുടെ ജനാധിപത്യ ഭരണാധിധികാരി വരേണ്യ വര്‍ഗത്തിന് കഴിയാതെ പോകുന്നത് എന്ത് കൊണ്ടാണ് ? അവര്‍ ആര്‍ക്കു വേണ്ടിയാണ് ഭരിക്കുന്നത്‌ ? ചോദ്യങ്ങളാണ് ഒരു ജനാധിപത്യത്തെ ഒരു ജനകീയ രാഷ്ട്രീയ പ്രക്രിയ ആക്കുന്നത് എന്ന് മറക്കാതിരിക്കുക .
വികസനം നല്ലതാണ് . പക്ഷെ വികസനം ആര്‍ക്കു വേണ്ടി ? എങ്ങനെ ? എവിടെ ? എപ്പോള്‍ ? ആര്‍ക്കു ഗുണ ചെയ്യും ? ആര്‍ക്കു ദോഷം ചെയ്യും ? എന്താണ് അതിന്‍റെ ഗുണ-ദോഷങ്ങള്‍ ? എന്ന ചോദ്യങ്ങള്‍ ജനാധിപത്യ -ഭരണാധികാരികള്‍ എപ്പോഴും ചോദിക്കണ്ട ചോദ്യമാണ് .
ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ എല്ലാവര്ക്കും ഉണ്ട്. അതില്‍ സമരം ചെയ്യാനുമുള്ള അവകാശങ്ങള്‍ ഉണ്ട് എന്ന് മറക്കാതിരിക്കുക. അഹിംസ സത്യാഗ്രഹം പ്രയോഗിച്ചു ഗാന്ധിജി ചെയ്ത സമരങ്ങള്‍ മറക്കാതിരിക്കുക . ചമ്പാരനിലും ഖേഡ യിലും ഗാന്ധിജി സമരം ചെയ്തപ്പോള്‍ , ഉപ്പു സത്യാഗ്രഹം നടത്തിയപ്പോള്‍ ഗാന്ധിജിയെ അന്നത്തെ കൊളോണിയല്‍-ഭരണ-അധികാര -അഹങ്കാരികള്‍ ‘തീവ്ര വാദി ‘ എന്ന് വിളിച്ചു . ആ സമരങ്ങള്‍ എല്ലാം അനാവശ്യമായിരുന്നു എന്ന് വാദിച്ചു . ഗാന്ധിജിയെയും കൂട്ടരെയും പോലീസിനെ വിട്ടു തല്ലി ചതച്ചു . അപ്പോഴത്തെ ഭരണാധികാരികളും ഇപ്പോഴത്തെ ഭരണാധികാരികളും തമ്മില്‍ എന്താണ് വ്യത്യാസം എന്ന ചോദ്യം പ്രസക്ത്മാണ് . അപ്പോഴത്തെ പോലീസും ഇപ്പോഴത്തെ പൊലിസും ഒന്ന് തന്നെയാണോ എന്ന ചോദ്യങ്ങള്‍ പ്രസ്കതമാണ് .
ചോദ്യങ്ങള്‍ അസ്തമിക്കുന്നിടത്തു ചിന്തയും , ഹൃദയവും ധര്‍മ്മവും അവസാനിക്കുന്നു . ചോദ്യങ്ങള്‍ ചോദിക്കാന്‍ ത്രാണി ഇല്ലാതെ ആകുമ്പോഴാണ് പലപ്പോഴും പലരും ഭരണ-അധികാര-അഹങ്കരങ്ങളുടെ പാദ സേവ ചെയ്യുന്ന വിനീത ദാസന്മാരാകുന്നത് . അവരാണ് പലപ്പോഴും ജനാധിപത്യ രാഷ്ട്രീയത്തെ ബലിക്ക് ഇടുന്ന പുതിയ വികസന -പുരോഹിത വര്‍ഗ്ഗം .