ഫിലാഡല്‍ഫിയയില്‍ ഭക്തിസാന്ദ്രമായ ഓശാനപെരുന്നാള്‍

ഫിലാഡല്‍ഫിയ: യേശു തന്റെ പരസ്യജീവിതത്തിന് വിരാമം കുറിച്ചുകൊണ്ട് നടത്തിയ ജറുസലേം രാജകീയ പ്രവേശനത്തിന്റെ ഓര്‍മ്മപുതുക്കി മാര്‍ച്ച് 25 ഞായറാഴ്ച ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്കൊപ്പം ഫിലാഡല്‍ഫിയ സെ. തോമസ് സീറോമലബാര്‍ ഫൊറോനാപള്ളിയും ഓശാനത്തിരുനാള്‍ ആചരിച്ചു. കഴുതപ്പുറത്തേന്തി വിനയാന്വീതനായി വിജയശ്രീലാളിതനായ രാജാവിനെപ്പോലെ അനുയായികളുടെ ഓശാനഗീതങ്ങളും, വരവേല്പ്പുകളും, ഒലിവു മരക്കൊമ്പുകള്‍ വീശിയുള്ള ജയ് വിളികളും ഏറ്റുവാങ്ങിയുള്ള ജറുസലം പട്ടണപ്രവേശനം യേശുവിന്റെ 33 വര്‍ഷത്തെ പരസ്യജീവിതത്തിന് അന്ത്യം കുറിക്കുകയും, വിശുദ്ധവാരത്തിലേçള്ള കവാടം തുറക്കുകയും ചെയ്തു.

വിശാല ഫിലാഡല്‍ഫിയാ റീജിയണിലെ വിവിധ ഇന്‍ഡ്യന്‍ ക്രൈസ്തവ ദേവാലയങ്ങളില്‍ ഓശാനത്തിരുനാള്‍ ഭക്തിപുരസരം ആചരിക്കപ്പെട്ടു. ഫിലാഡല്‍ഫിയ സീറോമലബാര്‍ ഫൊറോനാപള്ളിയിലും ആശീര്‍വദിച്ച കുരുത്തോലകള്‍ കൈകളിലേന്തി ഓശാനഗീതങ്ങള്‍ ഈണത്തില്‍പാടി ഇടവകജനങ്ങള്‍ ഭക്തിനിര്‍ഭരമായി ഓശാനത്തിരുനാള്‍ ആചരിച്ചു.

ഞായറാഴ്ച രാവിലെ ഒമ്പതരമണിക്ക് വികാരി റവ. ഫാ. വിനോദ് മഠത്തിപറമ്പില്‍, സെ. ജോണ്‍ ന്യൂമാന്‍ ക്‌നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. റെന്നി കട്ടേല്‍, ഹെര്‍ഷി മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ഡിജോ തോമസ് കോയിക്കര എന്നിവരുടെ കാര്‍മ്മികത്വത്തില്‍ നടന്ന ഓശാന ശുശ്രൂഷയിലും, ദിവ്യബലിയിലും ഇടവകയിലെ 450 ല്‍ പരം കുടുംബങ്ങള്‍ പങ്കെടുത്തു.

ആശീര്‍വദിച്ചുനല്‍കിയ കരുത്തോലകള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും, “”വാതിലുകളെ തുറക്കുവിന്‍’’ എന്നുദ്‌ഘോഷിച്ചുകൊണ്ടു പ്രധാനദേവാലയകവാടം മുട്ടിത്തുറന്നുള്ള ദേവാലയ പ്രവേശനത്തിനും കാര്‍മ്മികര്‍ക്കൊപ്പം കൈക്കാരന്മാരായ റോഷിന്‍ പ്ലാമൂട്ടില്‍, ജോസ് തോമസ്, മോഡി ജേക്കബ്, ഷാജി മിറ്റത്താനി, സെക്രട്ടറി ടോം പാറ്റാനിയില്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ക്രിസ്തുനാഥന്റെ പീഡാസഹനവും, കുരിശുമരണവും, മഹത്വപൂര്‍ണമായ ഉത്ഥാനവും അനുസ്മരിക്കുന്ന പീഡാനുഭവവാര തിരുക്കര്‍മ്മങ്ങള്‍ç ഇതോടെ തുടക്കം æറിച്ചു.
ഫോട്ടോ: ജോസ് തോമസ്

Picture2

Picture3

Picture

Picture