ഐ.പി.സി. മിഡ് വെസ്റ്റ് റീജിയന്‍ യുവജന വിഭാഗത്തിനു പുതിയ ഭരണ സമിതി: വെസ്‌ളി ആലുംമൂട്ടില്‍ പ്രസിഡന്റ്; ഷോണി തോമസ് സെക്രട്ടറി

നിബു വെള്ളവന്താനം

ഡാളസ് : ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ വടക്കേഅമേരിക്കയിലെ പ്രമുഖ റീജിയണുകളില്‍ ഒന്നായ മിഡ് വെസ്റ്റ് റീജിയണ്‍ പി. വൈ. പി. എ.യുടെ അടുത്തമൂന്നു വര്‍ഷത്തേക്കുള്ള (2018- 2020) ഭാരവാഹികളെ മാര്‍ച്ച് 3 നു കൂടിയ പ്രതിനിധി സമ്മേളനംതിരഞ്ഞെടുത്തു. റിപ്പോര്‍ട്ട് വര്‍ഷത്തെ പ്രസിഡന്റ് വെസ്ലി ആലുംമൂട്ടിലിന്റെ അദ്ധ്യക്ഷതയില്‍കൂടിയ പ്രതിനിധി സമ്മേളനത്തില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, സാമ്പത്തീകറിപ്പോര്‍ട്ടും അവതരിപ്പിച്ചു. അതിനുശേഷം നടത്തിയ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റായി ബ്രദര്‍ വെസ്‌ളിആലുംമൂട്ടില്‍, സെക്രട്ടറിയായി ഷോണി തോമസ്, ട്രഷറാര്‍യി ജെറി കല്ലൂര്‍ രാജന്‍ എന്നിവരും, ഡോ. മനു ചാക്കോ ( വൈസ് പ്രസിഡന്റ്), റെജി ഉതുപ്പ് (ജോയിന്റ്‌സെക്രട്ടറി) ബ്‌ളസന്‍ ബാബു ( മീഡിയ), ജോഷിന്‍ ഡാനിയേല്‍ ( താലന്ത് കണ്‍വീനര്‍), എബിന്‍ വര്‍ഗ്ഗീസ് ( മിഷന്‍/ചാരിറ്റി കോര്‍ഡിനേറ്റര്‍), നിസ്സി തോമസ് ( മ്യൂസിക്) ജിജോ ജോര്‍ജ്ജ്, വിന്നി ഫിലിപ്പ് ( സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍മാര്‍) എന്നിവരെയുംഐക്യകണ്‍ഠേന തിരഞ്ഞെടുത്തു. ഇവരോടൊപ്പംറീജിയണിലെ അംഗത്വസഭകളില്‍ നിന്നുപ്രതിനിധികളെ ഉള്‍പ്പെടുത്തി കമ്മറ്റി അംഗങ്ങളേയും തിരഞ്ഞെടുത്തു. ഡാളസ്, ഓസ്റ്റിന്‍, ഹ്യൂസ്റ്റണ്‍,ഒക്കലഹോമ എന്നീ പട്ടണങ്ങളിലെ ഇന്‍ഡ്യാപെന്തക്കോസ്ത് സഭകള്‍ ചേരുന്നതാണു ഐ. പി. സി. മിഡ് വെസ്റ്റ് റീജിയന്‍.

പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വെസ്ലിആലുമൂട്ടില്‍ പുത്രികാ സംഘടനയിലൂടെ തന്റെ നേതൃത്വ പാടവം തെളിയിച്ച വ്യക്തിയാണു. ഐ. പി. സി. നോര്‍ത്ത് അമേരിക്കന്‍ ഫാമിലികോണ്‍ഫ്രന്‍സിന്റെ നാഷണല്‍ യൂത്ത്‌കോര്‍ഡിനേറ്ററായി രണ്ടു തവണ സേവനം ചെയ്തിട്ടുള്ള വെസ്ലി, ഹ്യൂസ്റ്റണ്‍ ഐ. പി. സി.ഹെബ്രോന്‍ സഭാംഗവും, ഐ.പി. സി. കേരളാ സ്‌റ്റേറ്റ്മുന്‍ ട്രഷറര്‍ പാസ്റ്റര്‍ ഫിന്നി ആലുംമൂട്ടിലിന്റെപുത്രനുമാണ്

അമേരിക്കന്‍ മലയാളി പെന്തക്കോസ്ത്‌കോണ്‍ഫ്രന്‍സിന്റെ നാഷണല്‍ യൂത്ത്‌കോര്‍ഡിനേറ്ററായി സേവനം ചെയ്യുന്ന ഷോണിതോമസ്, ഭാരതത്തില്‍ ആലപ്പുഴ സെന്റര്‍ പി. വൈ. പി. എ. യുടെ പ്രവര്‍ത്തനങ്ങളിലും, ഡാളസ്‌പെന്തക്കോസ്ത് യുവജനസംഘടനയുടെ കോര്‍ഡിനേറ്റര്‍ ആയും നേതൃത്വ രംഗത്ത് സജീവ പങ്കാളിയായിട്ടുണ്ട്. കംപ്യൂട്ടര്‍ സയന്‍സില്‍എഞ്ചിനീയറിംഗ് ബിരുദദാരിയായ ഷോണി കേരളാസ്‌റ്റേറ്റ് മുന്‍ സെക്രട്ടറി പാസ്റ്റര്‍ ഫിലിപ്പ് പി. തോമസിന്റെ മകനും, ഡാളസ് കാല്‍വറി ഐ. പി. സി.സഭാംഗവുമാണ്.

കൊട്ടാരക്കര മേഖല പി. വൈ.പി.എ. നേതൃത്വത്തില്‍കൂടി നേതൃത്വനിരയില്‍ വന്ന ട്രഷറര്‍ ജെറി കല്ലൂര്‍രാജന്‍ 16?!ാം മത് വടക്കേ അമേരിക്കന്‍ പെന്തക്കോസ്തല്‍ കോണ്‍ഫ്രന്‍സിന്റെ നാഷണല്‍യൂത്ത് കോര്‍ഡിനേറ്റര്‍ കൂടിയാണു. പി. വൈ. സി. ഡി കോര്‍ഡിനേറ്റര്‍ ആയി സേവനം ചെയ്തിട്ടുള്ള ജെറി കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ബിരുദദാരിയും, ഡാളസ്‌ഐ. പി. സി. ഏബന്‍ഏസര്‍ സഭാംഗവുമാണ്

യുവജനങ്ങളില്‍ ആത്മീക ഉത്തേജനം പകരുന്നതിനും,അവരെ മുഖ്യധാരയില്‍ കൊണ്ടുവന്നു കര്‍മ്മോത്സുകരാക്കുന്നതിനും ഉതകുന്ന വിവിധപരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്ന് പുതിയഭരണസമിതി അറിയിച്ചു.