അനു ഉല്ലാസ് ഫോമാ വനിതാ പ്രതിനിധി സ്ഥാനാര്‍ഥി

ഫ്‌ളോറിഡ: 12 വര്‍ഷങ്ങള്‍ക്കു മുന്‍പ് മലബാറിന്റെ മണ്ണില്‍ നിന്നും അമേരിക്കയിലെ ഫ്‌ളോറിഡയിലേക്കു കുടിയേറിയ പ്രവാസി മലയാളി അനു ഉല്ലാസ് ഫോമാ വനിതാ പ്രതിനിധി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നു.

ഫ്‌ലോറിഡയിലെ ടാമ്പയില്‍ ചേക്കേറിയ അന്ന് മുതല്‍ അസോസിയേഷനുകളുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവുമായും ങഅഠ ടംമ്പാക്ക് വേണ്ടി മെഗാതിരുവാതിര പഠിപ്പിച്ചും, ടാംമ്പ ബേ മലയാളി അസോസിയേഷനു വേണ്ടി വിവിധ പ്രോഗ്രാം കോര്‍ഡിനേറ് ചെയ്തും, തിരുവാതിരകളികള്‍ പഠിപ്പിച്ചും, കിഡ്‌സ് കമ്മിറ്റി കോഓര്‍ഡിനേറ്റര്‍ ആയും അങ്ങനെ തുടങ്ങി വിത്യസ്ത പ്രവര്‍ത്തന മേഖലകളില്‍ കഴിവ് തെളിയിക്കുകയും ചെയ്തിട്ടുള്ള അനു ഉല്ലാസ് ഇത്തവണ നടന്ന ഫോമാ മെഗാതിരുവാതിര കമ്മിറ്റിയില്‍ ടാമ്പയുടെ പ്രതിനിധിയും ആയിരുന്നു.

വിവിധ മാഗസിനുകളില്‍ കഥകളും, കവിതകളും എഴുതി തന്റെ സാന്നിധ്യം ആ മേഖലകളിലും അറിയിച്ചിട്ടുണ്ട്. “Behind every successful women is herself”. എന്നും ജീവിതത്തിന്റെ കരുത്തും, കാതലും നമ്മില്‍ തന്നെ നിക്ഷിപ്തം എന്ന് വിശ്വസിക്കാന്‍ ഇഷ്ടപെടുന്ന വ്യക്തിത്വത്തിന് ഉടമയായ അനു ഉല്ലാസ്, അവയിലേക്കുള്ള ദൂരം നമ്മുടെ കൈയില്‍ എന്നും ഭദ്രമായിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.

വേറിട്ട ആശയങ്ങങളുമായി സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഒരു പെണ്‍ കരുത്തായി, ഫോമയിലേക്കു സ്ത്രീകള്‍ ഇനിയും ആര്‍ജവപൂര്‍വ്വം കാലെടുത്തു വെക്കണമെന്ന് അഭിപ്രായപ്പെടുന്ന അനു, ഫോമയിലെ സ്ത്രീ സാന്നിധ്യമായി ഇനിയുള്ള 2 വര്‍ഷക്കാലം പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുകയാണ്.

നവോദയ വിദ്യാലയത്തിലെ സ്കൂള്‍ ദിനങ്ങളില്‍ തന്റെ സ്ഥിര തട്ടകം ഇംഗ്ലീഷ് പ്രഭാഷണം ആയിരുന്നു. സമ്മാനങ്ങള്‍ ഏറെ കിട്ടിയിട്ടുള്ളതും അതിനു തന്നെ, അതിനോടുള്ള ഇഷ്ടമാണ് അമേരിക്കയില്‍ നഴ്‌സിംഗ് കോളേജ് ലക്ചറര്‍ എന്ന ജോലിയിലേക്ക് കൊണ്ടെത്തിച്ചത്. അതിനോടൊപ്പം എഴുത്തും, നൃത്തവും, പാചകവും , വായനയും ഒരുപോലെ ഇഷ്ടപെടുന്നു.. ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ഉല്ലാസും, 9, 6 വയസ്സുള്ള രണ്ടു മക്കളും അടങ്ങുന്നതാണ് തന്റെ ചെറിയ കുടുംബം.

ഏറെ ശുഭപ്രതീക്ഷകളോട് കൂടി ഫോമയിലേക്കു കാലെടുത്തു വെക്കുന്ന തനിക്ക് എല്ലാ വിധ സഹായ സഹകരണങ്ങളും നല്‍കണമെന്ന് അനു ഉല്ലാസ് അഭ്യര്‍ത്ഥിച്ചു. റ്റാമ്പ മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ് നെവിന്‍ ജോസ് അറിയിച്ചതാണിത്.

വാര്‍ത്ത: നിബു വെള്ളവന്താനം