“ലോക്ക് ഡൗൺ” ആൽബം പ്രവാസലോകത്തു ശ്രദ്ധേയമാകുന്നു

കോവിഡ് കാലം ഏറ്റവും കൂടുതൽ ബാധിച്ചത് പ്രവാസി മലയാളികളെയാണ് .പ്രത്യേകിച്ച് ഗൾഫ് മലയാളികളെ .നാട്ടിൽ പോകാൻ സാധിക്കാതെയും ജോലി ഇല്ലാതെയും ലേബർ ക്യാംപുകളിൽ കഴിഞ്ഞു കൂടുന്നു ഇപ്പോഴും പല പ്രവാസികളും .എന്നാൽ കലാസ്നേഹികളായ കുറച്ചു പ്രവാസി മലയാളികൾ തങ്ങളുടെ കോവിഡ് കാലത്തെ “ലോക്ക് ഡൗൺ”എന്ന ആൽബത്തിലൂടെ അവതരിപ്പിക്കുന്നു .ഇതിനോടകം പ്രവാസി ലോകത്ത് ശ്രദ്ധ നേടിയ ഈ ആൽബത്തിന് പിന്നിൽ കുവൈറ്റ് മലയാളികൾ ആണ് . വിവിധയിടങ്ങളിൽ നിന്ന് മൊബൈലിൽ ഷൂട്ട് ചെയ്ത ദൃശ്യങ്ങൾ സന്നിവേശിപ്പിച്ചാണ് ആൽബം തയ്യാറാക്കിയിരിക്കുന്നതെന്നു ആശയാവിഷ്ക്കാരം നിർവഹിച്ച നൗഷാദ്‌ മംഗലത്തോപ്‌ പറഞ്ഞു .

കോവിഡ് മഹാമാരിയെത്തുടർന്നു ജോലിയില്ലാതെ തങ്ങളുടെ വാസസ്ഥലങ്ങളിൽ അർദ്ധ പട്ടിണിയിൽ കഴിയുമ്പോൾ, തങ്ങളേക്കാൾ കഷ്ടത്തിൽ ലേബർ ക്യാംപുകളിൽ അതിജീവിക്കുന്നവരെ പ്രമേയമാക്കിയാണ് ഈ ആൽബം നിർമ്മിച്ചിരിക്കുന്നത് .

സ്വന്തം നാട്ടിൽ ഒന്നെത്തിയിരുന്നെങ്കിൽ, സ്വന്തം ആൾക്കാരെ ഒന്ന് കാണാൻ കഴിഞ്ഞെങ്കിൽ എന്ന് ആശിച്ചു ജീവിതം തള്ളുന്നവർക്ക് ഈ ഗാനം കണ്ണുകൾ ഈറനാവാതെ ഓർക്കാൻ ആവില്ല.

രചന: ജയൻ പള്ളുരുത്തി,
സംഗീതവും ആലാപനവും: അനൂപ്‌ .ജി.കൃഷ്ണൻ വീഡിയോ ഡിയോ(മൊബെയിൽ): അനിൽ ഗോപൻ,ശബ്‌ദം: സിന്ധു
അഭിനയിച്ചിരിക്കുന്നത്‌: ജയൻ പള്ളുരുത്തി ,ആശയാവിഷ്കാരവും എഡിറ്റിംങ്ങും: നൗഷാദ്‌ മംഗലത്തോപ്‌