എയർ ഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കുന്നു

ന്യൂഡല്‍ഹി: പൊതുമേഖല വിമാന കമ്പനിയായ എയര്‍ ഇന്ത്യയുടെ 76 ശതമാനം ഒാഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനം. കമ്പനിയുടെ സ്വകാര്യവല്‍ക്കരണത്തി​​െന്‍റ ഭാഗമായാണ്​ ഒാഹരികള്‍ വിറ്റഴിക്കുന്നത്​. എയര്‍ ഇന്ത്യയുടെ 76 ശതമാനം ഒാഹരികളും എയര്‍ ഇന്ത്യ എക്​സ്​പ്രസ്​, എയര്‍ ഇന്ത്യ സാറ്റ്​സ്​ എയര്‍പോര്‍ട്ട്​ സര്‍വീസ്​ എന്നിവയുടെ 100,50 ശതമാനം ഒാഹരികളും വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.

2017 ജൂണിലാണ് എയർ ഇന്ത്യയെ സ്വകാര്യവൽക്കരിക്കാൻ സർക്കാർ തീരുമാനമെടുത്തത്. പൊതുമേഖല വിമാന കമ്പനിയുടെ കടം 50,000 കോടി കടന്നതോടെയാണ്​ സ്വകാര്യവൽക്കരണത്തിനുള്ള നീക്കങ്ങളുമായി കേന്ദ്രം മുന്നോട്ട്​ പോയത്​.