ടൊറന്റോ ഇന്റർനാഷണൽ സൗത്ത് ഏഷ്യൻ ഫിലിം അവാർഡിന് തിരി തെളിയുന്നു

ജോയിച്ചൻ പുതുക്കുളം
കാനഡ:കാനഡയുടെ മണ്ണിൽ നിന്നും കാഴ്ചയുടെ കലയായ സിനിമയ്ക്ക് പുതിയ വ്യാഖ്യാനം. ടൊറന്റോ ഇന്റർനാഷണൽ സൗത്ത് ഏഷ്യൻ ഫിലിം അവാർഡ് 2018.കാനഡയിലെ പ്രമുഖ എന്റർടൈന്മെന്റ് ഗ്രുപ്പ് ആയ Blue Saphire Entertainment ന്റെ നേതൃത്വത്തിൽ ടോറോന്റോയിൽ നിന്നും ഒരു ഇന്റർനാഷണൽ അവാർഡിന് ഇന്ന് തുടക്കമാകുന്നു.കാനടയുടെയും,ഒരു പക്ഷെ അമേരിക്കയുടെയും ചരിത്രത്തിൽ തന്നെ ആദ്യമായി സൗത്ത് ഇൻഡ്യയിലെ ചലച്ചിത്ര പ്രതിഭകൾക്ക് പുരസ്‌കാരം നൽകി ആദരിക്കുന്ന ഏറ്റവും വലിയ ചടങ്ങിന് കാനഡ സാക്ഷ്യം വഹിക്കുന്നതിന്റെ ഔദ്യോഗിക തുടക്കം ഇന്ന് കാനഡയിൽ നടക്കും.ടൊറന്റോ ഇന്റർനാഷണൽ സൗത്ത് ഏഷ്യൻ അവാർഡിന്റെ Tisfa  ലോഗോ പ്രകാശനവും വെബ്‌സൈറ്റിന്റെ ഉത്ഘാടനവും ഇന്ന് ടോറന്റോയിൽ നടക്കുമെന്ന് tisfa സ്ഥാപക ചെയർമാൻ അജീഷ് രാജേന്ദ്രൻ അറിയിച്ചു.
2015 മുതൽ ടൊറന്റോ ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച B S E എന്ന എന്റർടൈന്മെന്റ് സ്ഥാപനം നിരവധി സ്റേജ് ഷോകൾ സംഘടിപ്പിക്കുന്നതിലൂടെയും ടി വി പ്രോഗ്രാമുകളിലൂടെയും കാനഡയിലെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ പ്രസ്ഥാനം ആണ്.അതുകൊണ്ട് തന്നെ ഈ അവാർഡ് നിശയും വളരെ വ്യത്യസ്തത നിറഞ്ഞതായിരിക്കുമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്ന് നടക്കുന്ന ലോഗോ, വെബ് സൈറ്റ് പ്രകാശനത്തിനു ശേഷം അവാർഡ് നിശയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയിക്കുന്നതാണ്.സംഘടിപ്പിച്ച പരിപാടികളുടെ എണ്ണമല്ല, അവ സംഘടിപ്പിക്കുന്ന രീതി,കലാപരമായ നൈപുണ്യത ഇവയെല്ലാമമാണ് അജീഷിന്റെ സംഘത്തെ വ്യത്യസ്തമാക്കുന്നത്.മെയ് മാസത്തിൽ പ്രശസ്ത നർത്തകി ശോഭനയുടെ നേതൃത്വത്തിൽ Trans എന്ന സംഗീത നൃത്ത പരിപാടിയുടെ പ്രവർത്തനത്തിൽ മുഴുകിയിരിക്കുകയാണ്  BES എന്റർടൈന്മെന്റ് ഗ്രുപ്പ്.ഓണ്ലൈൻ വോട്ടിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ജനങ്ങളെ അറിയിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് ഇന്ന് വെബ്‌സൈറ്റ് ഉത്ഘാടനം ടോറന്റോയിൽ സംഘടിപ്പിച്ചിരിക്കുന്നതെന്നു അജീഷ് രാജേന്ദ്രൻ അറിയിച്ചു.