എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ

ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുകയാണ് ലോകത്തിന്റെ എല്ലാ പാപങ്ങളും ചുമലിലേറ്റി കുരിശിലേറിയ യേശുദേവന്‍ മരണത്തെ തോല്‍പ്പിച്ച് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ ചരിത്രസംഭവത്തിന്റെഓർമ്മ പുതുക്കൽ കൂടിയാണ് ഈസ്റ്റര്‍.അതിലുപരി തിന്മയ്ക്കു മേൽ നന്മയുടെ വിജയം കൂടിയാണ് ഈ ഉയിർപ്പു തിരുന്നാൾ
അമ്പത് ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധിയോടെയാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ഉയിര്‍പ്പുതിരുനാള്‍ ആചരിക്കുമ്പോള്‍ പാപത്തെ കീഴടക്കി പുതിയ മനുഷ്യനായി ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസമാണ് ക്രൈസ്തവര്‍ക്കുള്ളത്. ദാരിദ്ര്യത്തിന്റെയും അവശതയുടെയും അടിച്ചമര്‍ത്തലിന്റെയും ഇരയായി കഷ്ടത അനുഭവിക്കുന്ന മാനവസമൂഹത്തിന് പ്രത്യാശയുടെയും നവജീവിതത്തിന്റെയും ഉള്‍വിളിയും ഉല്‍സവവുമാണ് യേശുക്രിസ്തുവിന്റെ ഉയിര്‍പ്പു പെരുന്നാള്‍.ഈ ദിനം സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും വരവിനെ ഓരോ വിശ്വാസികളെ ഓർമ്മിപ്പിക്കുന്നു .
ഞങ്ങളുടെ എല്ലാ വായനക്കാർക്കും
ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ അറിയിക്കുന്നു

മിനി നായർ
അറ്റ്‌ലാന്റാ
മാനേജിംഗ് എഡിറ്റർ

HOME