അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; ഒമ്പതു ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ഷോളയൂര്‍ ചാവടി ഊരിലെ പൊന്നി പെരുമാള്‍ ദമ്പതികളുടെ ഒന്‍പത് ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. അതേസമയം, മരണം സംഭവിച്ചത് വീട്ടില്‍ വച്ചാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.

കോട്ടത്തറ ആശുപത്രിയില്‍ മാര്‍ച്ച് 23 ന് ആണ് കുഞ്ഞു ജനിച്ചത്. പിന്നീട് ഇവര്‍ വീട്ടിലേക്കു പോയിരുന്നു.