ശ്രീ ശ്രീ രവിശങ്കര്‍ എഎപിഐ വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യാതിഥി

പി.പി. ചെറിയാന്‍

ഒഹായോ: അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍ (ഇന്ത്യന്‍ ഒറിജന്‍) മുപ്പത്തി ആറാമത് കണ്‍വന്‍ഷനില്‍ ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ സ്പിരിച്വല്‍ ലീഡര്‍ ശ്രീ ശ്രീ രവിശങ്കര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ജൂലൈ നാലു മുതല്‍ എട്ടു വരെ കൊളംബസ് കണ്‍വന്‍ഷന്‍ സെന്‍ററിലാണ് സമ്മേളനം.

രണ്ടായിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ യുഎന്നിലെ അമേരിക്കന്‍ പ്രതിനിധി നിക്കി ഹെയ്‌ലി ഇന്ത്യന്‍ അംബാസഡര്‍ നവതേജ് സിംഗ് എന്നിവരും പങ്കെടുക്കുമെന്നു എഎപിഐ പ്രസിഡന്‍റ് ഡോ. ഗൗതം പറഞ്ഞു.

മെഡിക്കല്‍ രംഗത്തെ നൂതന ഗവേഷണങ്ങളെക്കുറിച്ചുള്ള പ്രബന്ധാവതരണം, പുതിയ ഉപകരണങ്ങളുടെ പ്രദര്‍ശനം, വൈദ്യശാസ്ത്ര ലോകം ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകളും സമ്മേളനത്തിന്‍റെ ഭാഗമായിരിക്കും.

അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും പ്രഗത്ഭരും പ്രശസ്തരുമായ നിരവധി ഡോക്ടര്‍മാര്‍ സമ്മേളനത്തില്‍ കലാമേളയും ഉണ്ടായിരിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ