ടൊറന്റോ ഇന്റർനാഷണൽ സൗത്ത് ഏഷ്യൻ ഫിലിം അവാർഡ് 2018 ; വെബ്‌സൈറ്റ് ഉത്ഘാടനം നിർവഹിച്ചു

കാനഡ:കാനഡയുടെ മണ്ണിൽ ലോകമെമ്പാടുമുള്ള സിനിമ ആസ്വാദകരെ ഉൾപ്പെടുത്തി ഇനി മുതൽ ഒരു സിനിമ അവാർഡ് കൂടി വരുന്നു.മറ്റ് അമേരിക്കൻ ഇന്ത്യൻ ഫിലിം അവാർഡുകളിൽ നിന്നും വ്യത്യസ്തമായി സൗത്ത് ഏഷ്യൻ ഭാഷകളിലെ സിനിമകൾക്കും അണിയറ പ്രവർത്തകർക്കും പുരസ്കാരം നൽകുന്ന ഏറ്റവും വലിയ പുരസ്‌കാര രാവിന് കാനഡ സാക്ഷ്യം വഹിക്കുന്നു. ടൊറന്റോ ഇന്റർനാഷണൽ സൗത്ത് ഏഷ്യൻ ഫിലിം അവാർഡ് 2018.കാനഡയിലെ പ്രമുഖ എന്റർടൈന്മെന്റ് ഗ്രുപ്പ് ആയ Blue Sapphire Entertainment ന്റെ നേതൃത്വത്തിൽ ആണ് ഈ അവാർഡ് നിശയ്ക്ക് തിരശീല ഉയരുന്നത്.കാനഡയുടെയും,ഒരു പക്ഷെ അമേരിക്കയുടെയും ചരിത്രത്തിൽ തന്നെ ആദ്യമായി സൗത്ത് ഇൻഡ്യയിലെ ചലച്ചിത്ര പ്രതിഭകൾക്ക് പുരസ്‌കാരം നൽകി ആദരിക്കുന്ന ഏറ്റവും വലിയ ചടങ്ങിന്  സാക്ഷ്യം വഹിക്കുന്നതിന്റെ ഔദ്യോഗിക തുടക്കം ടോറന്റോയിൽ നടന്നു.tisfa 2018  വെബ്സൈറ്റിന്റെഉത്ഘാടനം  മാർച്ച് 31 നു ടൊറന്റോയിൽ നടന്ന ചടങ്ങിൽ Blue Sapphire Entertainment ന്റെ ചെയർമാൻ അജീഷ് രാജേന്ദ്രൻ നിർവഹിച്ചു .tisfa 2018 ഔദ്യോഗിക സ്പോണ്സർ ആയ മനോജ് കർത്ത,മിസ്സിഗോള കേരള അസോസിയേഷൻ പ്രസിഡന്റ് പ്രസാദ് നായർ,തമിഴ് എന്റർടൈന്മെന്റ് ടെലിവിഷൻ ചെയർമാൻ പ്രേം അരശരത്നം ,സ്‌കാർബോർഗോ ബിസിനസ് ബോർഡ് ഡയറക്ടർ വിരേഷ് മാത്തുർ, മാഗ്നസ് ടെലിമീഡിയ സി ഈ ഒ വിജയ് സേതുമാധവൻ,ഇന്നോവേവ് മീഡിയ ഇങ്ക് ഡയറക്ടർ ആനി കോശി,അലക്‌സ് അലക്‌സാണ്ടർ (ഹോം ലൈഫ്),ഡോ.സജീവ് മാധവൻ,നിർമ്മാതാവ് ശുഭ തമ്പി പിള്ള,സംവിധായകനും ഛായാഗ്രാഹകനുമായ രവി അച്യുതൻ,എന്നിവർ ഈ ചടങ്ങിന് സാക്ഷികൾ ആയി.
ഈ ചെറിയ തുടക്കം വരും വർഷങ്ങളിൽ ചലച്ചിത്ര രംഗത്തിനും,അവാർഡുകളുടെ ഘടനയിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന്‌ അജീഷ് രാജേന്ദ്രൻ വ്യക്തമാക്കി.പബ്ലിക് വോട്ടിങ്,നോമിനേഷൻ എന്നീ രണ്ട് വിഭാഗങ്ങളിൽ ആയിട്ടാണ് വിധിനിർണ്ണയം  നടക്കുന്നത്.ഓണ്ലൈൻ വോട്ടിങ്ങിൽ 2017 ലെ ചിത്രങ്ങളിൽ മലയാളം തമിഴ് വിഭാഗവും,നോമിനേഷൻ വഴി മലയാളം,തമിഴ്,ഹിന്ദി ഭാഷകളിലെ ചിത്രങ്ങളുമാണ് ആദ്യ വർഷം അവാർഡിനായി പരിഗണിക്കുന്നത്.ഇത് വരും വർഷങ്ങളിൽ എല്ലാ സൗത്ത് ഏഷ്യൻ ഭാഷകളിലെയും സിനിമകളെയും ഉൾപ്പെടുത്തി നടത്താൻ ആണ് tisfa അണിയറപ്രവർത്തകരുടെ  ശ്രമം.
2017 ജനുവരി മുതൽ ഡിസംബർ വരെയുള്ള ചിത്രങ്ങളെയാണ് tisfa ആദ്യവർഷം അവാർഡിനായി പരിഗണിക്കുന്നത്.ഇതിനു പുറമെ നോർത്ത് അമേരിക്കയിൽ നിന്നുള്ള ഷോർട്ട് ഫിലിം എൻട്രി കളും tisfa യിൽ ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്.
സൗത്ത് ഏഷ്യയിലെ എല്ലാ ചലച്ചിത്ര പ്രവർത്തകരെയും ഉൾപ്പെടുത്തി ടോറന്റോയിൽ നിന്നും നടത്തുന്ന ആദ്യത്തെ അന്തർദേശീയ അവാർഡ് നിശ ആയിരിക്കും tisfa2018.ജൂണ് ആദ്യവാരം കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ റ്റിസ്ഫാ 3018 ന്റെ അവാർഡ് ജേതാക്കളെ പ്രഖ്യാപിക്കും.അവാർഡ് നിശയെ പറ്റിയുള്ള എല്ലാ വിവരങ്ങൾക്കും www.tisfa.ca എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.