ദു:ഖവെള്ളി ദിനത്തിൽ ബാറുകൾ തുറന്നു കൊടുത്ത് കത്തോലിക്ക രാജ്യം മാതൃകയായി

ലോകത്തെ പ്രമുഖ കത്തോലി ക്ക രാജ്യങ്ങളിലൊന്നായ ഐർലണ്ട് ദു:ഖവെള്ളി ദിനത്തിൽ രാജ്യത്ത് മദ്യ വ്യാപാരം നടത്താൻ നിയമപരമായ അനുമതി നല്കിയത് .ചരിത്രമായി കഴിഞ്ഞു. 91 വർഷമായി നിലനിന്ന നിരോധനമാണ് നിയമ നിർമ്മാണത്തിലൂടെ ഒഴിവാക്കിക്കൊടുത്തത്. കത്തോലിക്ക പാരമ്പര്യത്തിന്റെ ഭാഗമായാണ് ദു:ഖവെള്ളി ദിനത്തിൽ മദ്യവിൽപന നിരോധിച്ചിരുന്നത്. ഐർലണ്ടിലെ ജനസംഖ്യയുടെ 78.3 ശതമാനം പേർ കത്തോലിക്ക വിശ്വാസികളാണ്. രാവിലെ 10.30 മുതൽ അർദ്ധരാത്രി 12.30 വരെ മദ്യവില്പനക്കുള്ള അനുമതിയാണ് നല്കിയത്. ടൂറിസ്റ്റുകളെ ഉദ്ദേശിച്ചാണ് ഇത്തരമൊരു നിയമ നി
ർമ്മാണം നടത്തിയത്. അതിലുപരി ഐർലണ്ടിന്റെ
സാമ്പത്തിക ഉത്തേജനം പകരുന്നതിനാണ് ചരിത്രപരമായ നിയമനിർമ്മാണം നടത്തിയത്.

പുതിയ നിയമം നിലവിൽ വന്നതിന്റെ ഫലമായി 40 മില്യൺ പൗണ്ടിന്റെ കച്ചവടമാണ് ദുഃഖ വെള്ളി ദിനത്തിൽ നടന്നത്. ഏഴ് മില്യൻ പൗണ്ടിന്റെ വാറ്റ് നികുതിയാണ് ഖജനാവിലേക്കെത്തിയത്.
ദു:ഖവെള്ളി ദിനത്തിൽ ചാരായക്കടകൾ തുറന്നതിന്റെ പേരിൽ അവിടുത്തെ കത്തോലിക്കരുടെ അലമ്പും ധർണ , പ്രാർത്ഥനാ യജ്ഞം സർക്കാരിനെതിരെ ഭീഷണിയും ഒന്നുമുണ്ടായില്ല. രാജ്യത്തെ 4000 പബ്ബുകളിൽ ബഹുഭൂരിപക്ഷവും ദു:ഖവെള്ളിയാഴ്ച തുറന്ന് പ്രവർത്തിച്ചുവെന്നാണ് പബ് ഓണേഴ്സ് ഫെഡറേഷന്റെ പ്രസ്താവനയിൽ പറയുന്നത്.

ദു:ഖ വെളളി ദിനത്തിൽ ഐർലണ്ടിൽ മദ്യവില്പന ശാലകൾ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയ വിഷയത്തെ കുറിച്ച് ഫ്രാൻസിസ് മാർപ്പാപ്പ പ്രതികരിച്ചിട്ടില്ല. ക്രിസ്തുവിന്റെ കുരിശ് മരണ ദിവസം പോലും ലോകത്തെ കത്തോലിക്കർക്ക് മദ്യം ഉപയോഗിക്കാതിരിക്കാൻ പറ്റുന്നില്ലെന്ന യഥാർത്യത്തെ മാർപ്പാപ്പയ്ക്കു പോലും അപലപിക്കാനുള്ള തന്റേടം ഇല്ലാതെ പോയി. എന്നിട്ടാണ് കേരളമെത്രാൻ സമിതി യുടെ (കെ സി ബിസി) മദ്യ വിരുദ്ധ സമിതി ചെങ്ങന്നൂരിൽ പോയി പ്രചരണം നടത്തുമെന്ന് ഭീഷണിപ്പെടുത്തുന്നത്. തരാതരം പോലെ മദ്യത്തിന്റെ കാര്യത്തിൽ നയം സ്വീകരിക്കുന്ന സഭയാ ണിവിടെ മദ്യനിരോധനം എന്നഉമ്മാക്കി കാണിച്ച് സർക്കാരിനെ പേടിപ്പിക്കുന്നത്- വിദ്യാഭ്യാസ- ആതുര രംഗത്തെ സകല കൊള്ളരുതായ്മകൾക്കും നേതൃത്വം നൽകുന്ന സഭ യാ ണ് മദ്യത്തെ ക്കുറിച്ച് മാത്രം സ്ഥിരം നാടകങ്ങൾ നടത്തുന്നത്.

ടൂറിസം ബിസിനസിന് മദ്യ വ്യാപാരം അനിവാര്യമാണെന്ന് പറയുമ്പോൾ ഇവിടെ ക്രൈസ്തവ സഭകൾ കൊടീം പിടിച്ച് റോഡിലിറങ്ങുകയാണ് പതിവ്. ആഗോളതലത്തിൽ മദ്യ ഉപഭോഗത്തെക്കുറിച്ച് കത്തോലിക്കാ സഭയ്ക്കും മറ്റ് സഭകൾക്കും കൃത്യമായ നിലപാടില്ല. ലോകത്തി ലെ ആദ്യത്തെ തീവ്രവാദ സംഘടനകളിലൊന്നായ ഹമാസിന്റ നിയന്ത്രണത്തിലാണ് യേശു ക്രിസ്തു ജനിച്ച ബേത് ലഹേം.
ഹമാസ് ഭരിക്കുന്ന പാലസ്തീനിലിലെ ടൂറിസം വളർച്ച യുടെ ഭാഗമായി ബേത് ല ഹേം സ്ഥിതി ചെ യ്യുന്ന വേരാബാബോൺ മുനിസിപ്പാലിറ്റിയിലെ ഹോട്ടലുകളിൽ ബാറുകൾ അനുവദിച്ചിട്ടുണ്ട്. ക്രിസ്തു വിന്റെ ജന്മസ്ഥലമായ ബേത് ലഹേം ലോകത്തെ അറിയപ്പെടുന്ന ടൂറിസ്റ്റ് കേന്ദ്രമാണ്. പ്രതിദിനം 30000 മുതൽ 40000 പേരാണിവിടെ സന്ദർശിക്കുന്നത്. ഇവരെ ഉദ്ദേശിച്ചാണ് പാലസ്തീൻ സർക്കാർ ഹോട്ടലുകളിൽ മദ്യക്കച്ചവടം അനുവദിച്ചിരിക്കുന്നത്‌ –
നമ്മുടെ സംസ്ഥാനത്തെ പ്രധാന വരുമാനമായ ടൂറിസത്തെ തകർക്കുന്ന സമീപനമാണ് കത്തോലിക്ക സഭ സ്വീകരിക്കുന്നത്. നല്ല ചുട്ട അടി കൊടുക്കേണ്ട കാര്യമാണിത്. മദ്യത്തിന്റെ കാര്യത്തിലെ കത്തോലിക്ക സഭയുടെ ഇരട്ടത്താപ്പ് തുറന്ന് കാണിക്കാൻ സർക്കാരും രാഷ്ട്രീയ കക്ഷികളും തയാറാവണം.