അഞ്ചു വര്‍ഷത്തിനകം ഇന്ത്യ സിലിക്കണ്‍വാലി പോലെയാകുമെന്ന് ലോകബാങ്ക്

ന്യൂഡല്‍ഹി: അടുത്ത അഞ്ചു വര്‍ഷത്തിനകം ഇന്ത്യ ഐടി വ്യവസായത്തിന്റെ നട്ടെല്ലായ യുഎസിലെ സിലിക്കണ്‍വാലി പോലെയാകുമെന്ന് ലോകബാങ്ക്. വികസ്വര രാജ്യങ്ങളിലെ വളര്‍ച്ചയെ കുറിച്ച് ലോകബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

വികസനത്തിനായുള്ള സൗകര്യങ്ങള്‍ വേണ്ട വിധത്തില്‍ നല്‍കിയാല്‍ രാജ്യം സങ്കേതിക വിദ്യയിലടക്കം വന്‍ മുന്നേറ്റം നടത്തുമെന്ന് ലോകബാങ്ക് ഇന്ത്യയുടെ തലവന്‍ ജുനൈദ് കമാല്‍ അഹമ്മദ് അഭിപ്രായപ്പെട്ടു.

നൂതന സാങ്കേതിക വിദ്യ ഉണ്ടായാല്‍ മാത്രമേ എതൊരു കന്പനിക്കും വളര്‍ച്ച കണ്ടെത്താന്‍ സാധിക്കുകയുള്ളവെന്നും ജുനൈദ് കമാല്‍ കൂട്ടിച്ചേര്‍ത്തു