മൂന്ന് വയസുകാരിയെ 18കാരനായ അയല്‍വാസി ബലാത്സംഗം ചെയ്തു

രാംപൂര്‍: മൂന്ന് വയസുകാരിയെ 18കാരനായ അയല്‍വാസി ബലാത്സംഗം ചെയ്തു. തുടര്‍ന്ന് ഒരു പെട്ടിക്കുള്ളിലാക്കി പൂട്ടി. ഉത്തര്‍പ്രദേശിലെ രാംപൂരിലെ ടാണ്ഡയിലാണ് സംഭവം.

തിങ്കളാഴ്ചയാണ് സംഭവം നടന്നത്. കുട്ടി വീട്ടില്‍ ഒറ്റക്കായിരുന്നപ്പോഴായിരുന്നു പീഡനം. ചോക്ലേറ്റ് നല്‍കി പ്രതി കുട്ടിയെ തന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് പീഡിപ്പിച്ചു. വേദന കൊണ്ട് കുട്ടി കരയാന്‍ തുടങ്ങിയപ്പോള്‍ പേടിച്ചുപോയ പ്രതി കുട്ടിയെ  പെട്ടിക്കുള്ളിലാക്കി പൂട്ടി.തുടര്‍ന്ന് പ്രതി കടന്നുകളഞ്ഞു. പ്രദേശവാസികളാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

പിന്നീട് പ്രതിയെ പിടികൂടി. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു.