കരുണ, കണ്ണൂര്‍ മെഡിക്കല്‍ പ്രവേശന കേസില്‍ സര്‍ക്കാരിന് കനത്ത പ്രഹരം; 180 വിദ്യാര്‍ഥികളെയും പുറത്താക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളെജ് കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. 180 വിദ്യാര്‍ഥികളെയും പുറത്താക്കണമെന്ന് സുപ്രീംകോടതി. സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്തു. കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ഗുരുത പ്രത്യാഘാതമുണ്ടാകുമെന്നും കോടതി പറഞ്ഞു.