തിങ്കളാഴ്ച ദലിത് ഐക്യവേദി ഹര്‍ത്താല്‍

തിരുവനന്തപുരം: ദലിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദില്‍ പങ്കെടുത്തവരെ വെടിവെച്ചു കൊന്നതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ദലിത് ഐക്യവേദി. തിങ്കളാഴ്ച രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, മെഡിക്കല്‍ ഷോപ്പ് എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കും.

പട്ടികജാതി/പട്ടിക വര്‍ഗ പീഡനവിരുദ്ധ നിയമം ദുര്‍ബലപ്പെടുത്തിയതിനെതിരെ ദലിത് സംഘടനകള്‍ രാജ്യവ്യാപകമായി നടത്തിയ ഭാരത് ബന്ദില്‍ 11 പേര്‍ വെടിയേറ്റ് മരിച്ചിരുന്നു. ബന്ദില്‍ പങ്കെടുത്തവരെ വെടിവെച്ച് കൊന്ന മദ്ധ്യപ്രദേശ്, രാജസ്ഥാന്‍ ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ ഭരണകൂട നടപടിയില്‍ പ്രതിഷേധിച്ചാണ് ദലിത് ഐക്യവേദി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.