പിഎസ്‌സി പരീക്ഷകളും അഭിമുഖവും വീഡിയോയില്‍ ചിത്രീകരിക്കണം: സുപ്രീംകോടതി

ന്യൂഡല്‍ഹി: എസ്എസ്‌സി, പിഎസ്‌സി പരീക്ഷകള്‍ വീഡിയോയില്‍ ചിത്രീകരിക്കണമെന്ന സുപ്രധാന നിര്‍ദേശവുമായി സുപ്രീംകോടതി. എസ്എസ്‌സി, പിഎസ്‌സി പരീക്ഷകളും അഭിമുഖവും മുഴുവന്‍ വീഡിയോയില്‍ പകര്‍ത്തണം. പരീക്ഷാകേന്ദ്രങ്ങളിലും അഭിമുഖം നടത്തുന്ന സ്ഥലങ്ങളിലും ക്യാമറകള്‍ സ്ഥാപിക്കണമെന്നും ക്രമക്കേടുകള്‍ ഒഴിവാക്കാന്‍ വീഡിയോ റെക്കോര്‍ഡിങ്ങാണ് നല്ലതെന്നും കോടതി വ്യക്തമാക്കി.