പാത വികസിപ്പിക്കുന്നത് പിണറായിക്കും സിപിഐഎമ്മിനും വേണ്ടിയല്ല

തിരുവനന്തപുരം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഒന്നിലും വാശിയില്ലെന്ന് മന്ത്രി ജി.സുധാകരന്‍. പ്രശ്‌നരഹിതമായി പാത വികസിപ്പിക്കാനാണ് ശ്രമം. ബഹളത്തിന്റെ ആവശ്യമില്ല. പാത വികസിപ്പിക്കുന്നത് പിണറായിക്കും സിപിഐഎമ്മിനും വേണ്ടിയല്ല. സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. സമരക്കാര്‍ സംസ്ഥാനത്ത് കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. അവരുടേത് വിധ്വംസക പ്രവര്‍ത്തനമാണെന്നും സുധാകരന്‍ ആരോപിച്ചു.

മലപ്പുറം വേങ്ങരയില്‍ എആര്‍ നഗറില്‍ ദേശീയപാത സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സമരക്കാര്‍ പൊലീസിന് നേരെ കല്ലെറിയുകയും ഇതേ തുടര്‍ന്ന് പൊലീസ് ലാത്തി വീശുകയും ചെയ്തു.