ശിവകാശിയില്‍ രണ്ട് പടക്കനിര്‍മ്മാണശാലയില്‍ സ്‌ഫോടനം; നാല് പേര്‍ മരിച്ചു

ശിവകാശി: തമിഴ്‌നാട്ടിലെ ശിവകാശിയിലെ രണ്ട് പടക്കനിര്‍മ്മാണശാലകളിലുണ്ടായ വ്യത്യസ്ത സ്‌ഫോടനങ്ങളില്‍ നാല് മരണം. ഒട്ടേറെ പേര്‍ക്ക് പരിക്കുണ്ട്.രാമുതേവന്‍പട്ടിയിലും കക്കിവടന്‍പട്ടിയിലുമാണ് സ്‌ഫോടനം നടന്നത്. രാമുതേവന്‍പട്ടിയിലെ സ്‌ഫോടനത്തില്‍ ശേഖര്‍, രവി എന്നിവരാണ് മരിച്ചത്.രാസവസ്തുക്കള്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടയിലായിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റവരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.