അഴിമതിക്കെതിരെ പള്ളിവികാരി

ഫാദര്‍ ട്യൂബി ബേബി

പള്ളിയുടെ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

സര്‍ക്കാര്‍ ജീവനക്കാരന്‍ നടത്തിയ അഴിമതിക്കെതിരെ പോരാടാന്‍ പള്ളി വികാരി രംഗത്ത്. സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ ഉദ്യോഗസ്ഥനായ അജിമോന്‍ വര്‍ഗ്ഗീസിനെതിരെയാണ് ചെറായി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാദര്‍ ട്യൂബി ബേബി എന്ന ഗീവര്‍ഗ്ഗീസ് അച്ചന്‍ വിജിലന്‍സ് കോടതിയെ സമീപിച്ചത്.
ചെറായി ഓര്‍ത്തഡോക്‌സ് പള്ളിയുടെ വസ്തുവകകള്‍ അജിമോനും കൂട്ടരും ചേര്‍ന്ന് വ്യാജരേഖകള്‍ ചമച്ച് ചെറായി സെന്റ് മേരീസ് ജാക്കബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് എന്നൊരു ട്രസ്റ്റ് ഉണ്ടാക്കി തട്ടിയെടുത്തു എന്ന് പരാതിയില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടു.
പള്ളിപ്പുറം വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി, കെ.എസ്.ഇ.ബി അസി. എഞ്ചിനീയര്‍, വാട്ടര്‍ അതോറിറ്റി എഞ്ചിനീയര്‍ എന്നിവരും കേസില്‍ പ്രതികളാണ്.
പള്ളിക്കുണ്ടായിരുന്ന എട്ട് ഏക്കര്‍ വസ്തു പല വിധ ട്രസ്റ്റുകളുണ്ടാക്കി അജിമോനും കൂട്ടരും ചേര്‍ന്ന് തട്ടിയെടുത്തു. വസ്തുവകകള്‍ക്ക് മറ്റ് സര്‍ക്കാരുദ്യോഗസ്ഥര്‍ ഉടമസ്ഥാവകാശവും മറ്റും നേടിക്കൊടുത്തു എന്നാണ് ആരോപണങ്ങള്‍. അഴിമതിയിലൂടെ അജിമോന്‍ നേടിയെടുത്ത സ്വത്തിനെക്കുറിച്ച് അഴിമതി നിരോധന നിരോധന നിയമപ്രകാരം അന്വേഷിക്കാന്‍ കോടതി വിജിലന്‍സിനോട് ആവശ്യപ്പെട്ടു. വിജിലന്‍സിന്റെ എറണാകുളം സ്‌പെഷ്യല്‍ സെല്ലിനോടാണ് ത്വരിത പരിശോധന നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ഒരു സംഘം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സംഘം ചേര്‍ന്ന് പള്ളി വക സ്വത്ത് തട്ടിയെടുക്കുന്നതിനെതിരെയാണ് തന്റെ പോരാട്ടമെന്ന് ഫാദര്‍ ട്യൂബി ബേബി വൈഫൈ റിപ്പോര്‍ട്ടറോട് പറഞ്ഞു.
പള്ളിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് പോലും വ്യാജ ട്രസ്റ്റിന്റെ പേരില്‍ മാറ്റിയതിന്റെ പേരില്‍ അജിമോന്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തിരുന്നു.
കോടതിവിധി
court-order1
court-order