ചാനലുകളില്‍ കുടുംബകോടതി നടത്താന്‍ നടിമാര്‍ക്കെന്ത് യോഗ്യത

-ക്രിസ്റ്റഫര്‍ പെരേര-

ചാനലുകളില്‍ കുടുംബ കോടതി നടത്തുന്ന നടിമാര്‍ക്കെതിരെ സിനിമാതാരങ്ങളും സാമൂഹ്യപ്രവര്‍ത്തകരും രംഗത്ത്. ഇത്തരം പരിപാടികള്‍ കൊണ്ട് ചില കുടുംബങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടുണ്ടെങ്കിലും ആക്ഷേപങ്ങള്‍ ഒരുപാട് ഉയരുന്നുണ്ട്. അമൃതാ ടി.വിയിലെ കഥയല്ലിത് ജീവിതം അടക്കമുള്ള പരിപാടികള്‍ക്കെതിരെ മുമ്പും വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്.
kshbooനടി ഖുശ്ബു സണ്‍ ടി.വിയില്‍ അവതരിപ്പിക്കുന്ന ഞങ്ങള്‍ പരിപാടിക്കിതെ താരം ഒരു പുരുഷന്റെ കോളറിന് കയറിപ്പിടിച്ചതാണ് ഇപ്പോള്‍ പ്രശ്‌നമായത്.  ഇത്തരം പരിപാടികള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതിയും ലഭിച്ചിട്ടുണ്ട്. ചാനലിന്റെ റേറ്റിംഗ് കൂട്ടാന്‍ വേണ്ടി പാവപ്പെട്ട കുടുംബങ്ങളിലെ ദമ്പതിമാരെ വിളിച്ച് വരുത്തി അധിഷേപിക്കുകയും മാനസികമായി തളര്‍ത്തുകയും ചെയ്യുകയാണെന്നും ആരോപണമുണ്ട്.

അയാള്‍ പറഞ്ഞത് കേട്ടാല്‍ ആരും തല്ലുമെന്ന് ഖുശ്ബു

kushboo1‘ ഞാന്‍ അയാളുടെ കോളറിന് പിടിച്ചു എന്നത് സത്യമാണ്. വീട്ടിലെ സ്ത്രീകളെ കുറിച്ച് അയാള്‍ പറഞ്ഞത് കേട്ടാല്‍ ആരും അങ്ങനെ ചെയ്തു പോകും. റോഡില്‍ വച്ചാണെങ്കിലും അങ്ങനെ ചെയ്‌തേനെ’ ഖുശ്ബു വ്യക്തമാക്കി. ‘ നടി എന്നതിലുപരി ഞാനൊരു അമ്മയും ഭാര്യയുമാണ്.  പ്രശ്‌നങ്ങള്‍ പരിഹരിച്ച് സന്തോഷമായി പോകാനാണ് ആളുകള്‍ ഞങ്ങളെ തേടിവരുന്നത്. എത്രയോ കുടുംബങ്ങളെ കൂട്ടിയിണക്കി ഞങ്ങള്‍ വിട്ടിരിക്കുന്നു. അപ്പോഴൊന്നും നല്ലവാക്ക് പറയാത്തവരാണ് ഇപ്പോള്‍ വിമര്‍ശനത്തിന്റെ വാളോങ്ങുന്നത്. വിവാഹിതയല്ലാത്ത ഒരമ്മയെയും വീട് വിട്ടിറങ്ങിയ കൗമാരക്കാരിയെയും തിരികെ വീട്ടിലെത്തിക്കുക എന്നത് വല്യകാര്യമാണ്. ശരിയും തെറ്റും ഓരോരുത്തരുടെയും മനസാക്ഷിക്ക് അനുസരിച്ചാണ്. എന്റെ മനസാക്ഷിക്ക് ശരിയെന്ന് തോന്നുന്നതേ ചെയ്തിട്ടുള്ളൂ’ ഖുശ്ബു വ്യക്തമാക്കി.

ഖുശ്ബുവിന്റെ അഭിനയം സിനിമയില്‍ മതി: രഞ്ജിനി

രഞ്ജിനി
രഞ്ജിനി

ഖുശ്ബുവിന്റെ നടപടിക്കെതിരെ പഴയ നടി രഞ്ജിനി രംഗത്തെത്തി. ‘ ആളുകളുടെ കുത്തിനും കോളറിനും പിടിക്കാനും അവരോട് ദേഷ്യപ്പെടാനും ആക്രോശിക്കാനും ഖുശ്ബുവിനല്ല ആര്‍ക്കും സാധ്യമല്ല. കൗണ്‍സിലിംഗ് നടത്തേണ്ടത് ചാനല്‍ സ്റ്റുഡിയോകളിലല്ലെന്നും താരം തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ താരം കുറിച്ചു. ‘ ഇക്കാണിക്കുന്നത് നിയമവിരുദ്ധമാണ്. കൗണ്‍സിലിംഗ് നടത്തേണ്ടത് പ്രൊഫഷണല്‍സാണ്. എന്റെ സഹപ്രവര്‍ത്തകര്‍ക്ക് കൗണ്‍സിലറായി അഭിനയിക്കാന്‍ കഴിയും പക്ഷെ, ജീവിതത്തിലത് സാധ്യമല്ല. കൗണ്‍സിലിംഗ് നടത്തുന്നവര്‍ വാക്കു കൊണ്ടോ, നോട്ടം കൊണ്ടോ ആരെയും അധിഷേപിക്കാറില്ല. കുട്ടികളും കുടുംബവുമായി ടി.വി കാണാനിരിക്കുന്ന പ്രൈംടൈമിലാണ് ഇത്തരം പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നത്. ദാരളം സന്നദ്ധസംഘടനകളും മറ്റും പ്രൊഫഷണല്‍ കൗണ്‍സിലേഴ്‌സിന്റെ സേവനം സൗജന്യമായി നല്‍കുന്നുണ്ട്. അവരെ ചാനലുകള്‍ക്ക് ഉപയോഗിക്കാം’ രഞ്ജിനി പറഞ്ഞു.

ഇത്തരം പരിപാടികള്‍ കൊണ്ട് ഒരു കുടുംബത്തിലെയോ, രണ്ട് വ്യക്തികളുടെയോ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ലെന്നും രഞ്ജിനി വ്യക്തമാക്കി. ഇത് കുടുംബങ്ങളുടെ വിശ്വാസ്യത തകര്‍ക്കും. സമൂഹത്തിന്റെ മുന്നിലല്ല വീട്ടുകാര്യങ്ങള്‍ നിരത്തേണ്ടത്. അതിനാണ് കൗണ്‍സിലര്‍മാരും സൈക്കോളജിസ്റ്റുകളും മറ്റുമുള്ളത്. ഇത്തരം പരിപാടികള്‍ ടി.വിയില്‍ കണ്ട ശേഷം അതില്‍ പങ്കെടുത്തവര്‍ക്ക് കുറ്റബോധം തോന്നും.  കേരളത്തില്‍ നിയമവിദഗ്ധരുള്ള പാനലാണ് ഇത്തരം റിയാലിറ്റിഷോകള്‍ക്ക് നേതൃത്വം നല്‍കുന്നതെങ്കില്‍ തമിഴ്‌നാട്ടില്‍ ഒരാളുടെ നേതൃത്വത്തിലാണ് നടത്തുന്നത്. നമ്മളെല്ലാം നടിമാരാണ്, അഭിനയത്തിന് വേണ്ടി എന്തെങ്കിലും ചെയ്യൂ. അേ്രത പറയാനുള്ളൂ’ രഞ്ജിനി പറഞ്ഞു.

കുടുംബം ഉപേക്ഷിച്ച ഉര്‍വശി മറ്റുള്ളവരെ നന്നാക്കാന്‍

urvashiമനോജ് കെ.ജയനുമായുള്ള ബന്ധം ഉപേക്ഷിച്ച്, മദ്യലഹരിയില്‍ നിയമസഭ ജീവനക്കാരുടെ പരിപാടികളിലും മറ്റും  പങ്കെടുത്ത് വിവാദങ്ങളുണ്ടാക്കിയ ഉര്‍വശിയെ പോലുള്ളവര്‍ മറ്റുള്ളവരുടെ കുടുംബം നന്നാക്കാന്‍ ഇറങ്ങിയതിനെതിരെ സ്ത്രീകള്‍ തന്നെ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. അതേസമയം അമൃതയിലെ കഥയല്ലിത് ജീവിതം, കൈരളിയില്‍ ഉര്‍വശി അവതരിപ്പിക്കുന്ന ജീവിതം സാക്ഷി എന്നിവയ്ക്ക് കേരള ലീഗല്‍ സര്‍വീസ് സൊസൈറ്റിയുടെ സഹായം നല്‍കുന്നുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിക് ചെയര്‍ പേഴ്‌സണ്‍ പി. മോഹന്‍ദാസ് പറഞ്ഞു. അതേസമയം പരിപാടിക്കിടെ മോശമായി പെരുമാറിയതിന് ഉര്‍വശിക്കെതിരെയും ചാനല്‍ എം.ഡിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. അത് പോലെ അനുവാദമില്ലാതെ പരിപാടിയില്‍ തന്റെ ഫോട്ടോ കാണിച്ചെന്ന് പറഞ്ഞ്  ഒരു പട്ടാളക്കാരന്റെ ഭാര്യ നല്‍കിയ പരാതിയിലും മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. ഇതെല്ലാം ചാനലിന്റെ റേറ്റിംഗ് കൂട്ടാന്‍ സഹായിച്ചതല്ലാതെ മറ്റൊരു നടപടികളും ഇതുവരെ സ്വീകരിച്ചിട്ടില്ല.