കോടീശ്വരന് ആഡംബര മടക്കയാത്ര ഒരുക്കി ബന്ധുക്കള്‍

ജോളി ജോളി
ആറടി മണ്ണിലേക്ക് മടങ്ങുബോഴും ഷെറോണ്‍ സുഖ്ഡിയോ എന്ന കോടീശ്വരന്‍ യാത്രയായത് ആഭരണ വിഭൂഷിതനായിട്ടാണ്.

ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ എന്ന രാജ്യത്തെ കോടീശ്വരനാണ് ഷെറോണ്‍.

ഭാര്യാ സഹോദരന്‍റെ വീട്ടില്‍ സന്ദര്‍ശനത്ത് എത്തിയപ്പോള്‍ അജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു ഷെറോണിനെ.

33 വയസ്സുകാരനായ കോടീശ്വരന്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്തയല്ല ശ്രദ്ധേയമായത്, പകരം സംസ്കാരമായിരുന്നു വാര്‍ത്തകളില്‍ ഇടംതേടിയത്.

ചെറുപ്രായത്തില്‍ തന്നെ ഇട്ടുമൂടാനുള്ള പണം സബാദിച്ചിരുന്നു എസ്റ്റേറ്റ് ഏജന്‍റും കാര്‍ ഡീലറുമായ ഷെറോണ്‍.

ജീവിതവും ആഡംബര നിറഞ്ഞതിനാല്‍ ഷെറോണിന്‍റെ മരണവും ആഡംബരമാക്കാന്‍ തീരുമാനിക്കുകയായിരുന്നു ബന്ധുക്കള്‍.

സംസ്കാരത്തിന് ഉപയോഗിച്ചത് 50 ലക്ഷം രൂപയുടെ ശവപ്പെട്ടിയാണ്.

ഏതാണ്ട് 13 കോടിയോളം രൂപ വിലമതിക്കുന്ന ഷെറോണിന് ഏറെ പ്രിയപ്പെട്ട സ്വര്‍ണാഭരണങ്ങളും ധരിപ്പിച്ചു.

മുട്ടോളം നീളുന്ന മാലകളും കൈവിരലുകള്‍ നിറയെ മോതിരവുമണിയിച്ചായിരുന്നു അന്ത്യയാത്ര ഒരുക്കിയത്.

കൂട്ടത്തില്‍ ഒരു ജോടി ടിംബര്‍ലാന്‍ഡ് ബൂട്ടുകളും വിവിധ റേസുകളില്‍ വിജയിച്ച്‌ ഷെറോണ്‍ സ്വന്തമാക്കിയ ട്രോഫികളും വച്ച്‌ മൃതദേഹം അടക്കി.

കോടികണക്കിന് വിലമതിക്കുന്ന ഷെറോണിന്‍റെ ആസ്തികള്‍ക്ക് മുന്നില്‍ ഇതൊക്കെ വളരെ തുച്ഛമാണ്.

ഷെറോണിന്‍റെ പ്രിയ വാഹനം ബെന്‍റ്ലി ആയിരുന്നു അന്ത്യയാത്രയ്ക്ക് ഒരുക്കിയത്.

കൊട്ടാര തുല്യമായ വീട്ടില്‍ ഹിന്ദു ആചാരപ്രകാരമായിരുന്നു അന്ത്യ കര്‍മ്മങ്ങള്‍ നടന്നത്.

തുടര്‍ന്ന് കരാപിചൈയിമയിലുള്ള ശ്മാശാനത്തിലേക്ക് കൊണ്ടുപോയി. ഷെറോണിന്‍റെ ഏറ്റവും പ്രിയപ്പെട്ട മോയെറ്റ് ഷ്യാപേന്‍ ഒഴിച്ചായിരുന്നു ദഹിപ്പിച്ചത്.

വേള്‍ഡ് ബോസ് എന്ന പേരിലാണ് ഷെറോണ്‍ വ്യവസായ പ്രമുഖര്‍ക്കിടയില്‍ അറിയപ്പെടുന്നത്.

15 ഓളം വരുന്ന ആഡംബര കാറുകളും എട്ട് സ്പീഡ് ബോട്ടുകളും 10 പ്രൈവറ്റ് ജെറ്റുകളും രണ്ട് എയര്‍ ക്രാഫ്റ്റുകളാണ് ഷെറോണിന്‍റെ വാഹനശേഖരത്തിലുള്ളത്.

ഇതുകൂടെ ഏഴു വീടുകളും ആറ് അപ്പാര്‍ട്ട്മെന്‍റുകളും ഒരു റെസ്റ്റോറന്‍റും സ്വന്തമായിട്ടുണ്ട്.

ഇതിനു പുറമെ പബ്ലിക്ക് ട്രാന്‍സ്പോര്‍ട്ടേഷന് വേണ്ടിയുള്ള രണ്ട് ബസുകള്‍, പന്ത്രണ്ട് മിനി വാനുകള്‍, നാല് ടാക്സികള്‍ എന്നിവയും ഷെറോണിനുണ്ട്.

വിവാഹിതനാണ്, രണ്ട് കുട്ടികളുമുണ്ട്. എന്നാല്‍ ഇവയൊക്കെ ആര് ഏറ്റെടുത്ത് നടത്തും എന്നത് വ്യക്തമല്ല…

Joli Joli..