കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് അഞ്ചാം സ്വര്‍ണം; മെഡല്‍നേട്ടം ഭാരോദ്വഹനത്തില്‍ പൂനം യാദവിന്

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് അഞ്ചാം സ്വര്‍ണം. വനിതകളുടെ 69 കിലോ ഭാരോദ്വഹനത്തില്‍ പൂനം യാദവാണ് സ്വര്‍ണം നേടിയത്. സ്‌നാച്ച് വിഭാഗത്തില്‍ 100 കിലോയും ക്ലീന്‍ ആന്റ് ജെര്‍ക്ക് വിഭാഗത്തില്‍ 122 കിലോയുമാണ് പൂനം എടുത്തുയര്‍ത്തിയത്.

സ്‌കോട്ട്‌ലാന്റിലെ ഗ്ലാസ്‌ഗോയില്‍ 2014ല്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 69 കിലോ വിഭാഗത്തില്‍ പൂനം വെങ്കല മെഡലായിരുന്നു കരസ്ഥമാക്കിയിരുന്നത്. നാല് വര്‍ഷത്തിന് ശേഷം 22 കാരിയായ പൂനം സ്വര്‍ണമെഡല്‍ എന്ന സ്വപ്‌നമാണ് സ്വന്തമാക്കിയത്.

പൂനത്തിന്റെ മെഡലോടെ 5 സ്വര്‍ണം, 1 വെള്ളി,1 വെങ്കലം അടക്കം 7 മെഡലുകളാണ് ഇതുവരെ ഇന്ത്യക്ക് നേടാനായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ