ട്രംപ് ടവറില്‍ തീപിടിത്തം; ഒരു മരണം; 4 പേര്‍ക്ക് പരിക്ക്

ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള മാന്‍ഹട്ടനിലെ ട്രംപ് ടവറില്‍ തീപിടിത്തം. ഒരാള്‍ മരിച്ചു. നാല് അഗ്നിശമനസേനാംഗങ്ങള്‍ക്ക് പരിക്കേറ്റു. ടവറിന്റെ 50ാമത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്.

50ാമത്തെ നിലയില്‍ താമസിച്ചിരുന്ന ആളാണ് മരിച്ചത്. ഗുരുതരമായ പൊള്ളലേറ്റ ഇയാളെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ശനിയാഴ്ച പ്രാദേശിക സമയം വൈകീട്ട് 6 മണിയോടെയായിരുന്നു തീപിടിത്തം.

തീയും പുകയും കെട്ടിടത്തില്‍ നിന്ന് ഉയരുകയായിരുന്നു. ഉടന്‍ തന്നെ അഗ്നിശമനസേന സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. 138 അഗ്നിശമന സേനാംഗങ്ങളാണ് സ്ഥലത്തെത്തിയത്.

എന്താണ് തീപിടിത്തത്തിന് കാരണമെന്ന് വ്യക്തമല്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ