നിര്‍മ്മാതാവിന്റെ മകനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു; സിനിമാ സ്റ്റുഡിയോ വേശ്യാലയമാക്കി: പുതിയ വെളിപ്പെടുത്തലുമായി ശ്രീ റെഡ്ഡി

ഹൈദരാബാദ്: സിനിമാ മേഖലയിലെ പീഡനകഥകള്‍ പുറത്തുവിട്ട് നടി ശ്രീ റെഡ്ഡി വാര്‍ത്തകളില്‍ ഇടംനേടുകയാണ്. ഫിദ സംവിധായകന്‍ ശേഖര്‍ കമ്മുല, നാനി, അല്ലു അര്‍ജുന്‍ എന്നിവര്‍ക്കെതിരെയും നടി ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ, ഒരു നിര്‍മ്മാതാവിന്റെ മകന്‍ തന്നെ ശാരീരികമായി ഉപയോഗിച്ചുവെന്നാണ് ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തല്‍.

ഒരു സര്‍ക്കാര്‍ സ്റ്റുഡിയോയില്‍ വച്ചാണ് അയാള്‍ തന്നോട് അക്കാര്യം ആവശ്യപ്പെട്ടത്. ടോളിവുഡിലെ മുന്‍നിര നിര്‍മ്മാതാക്കളിലൊരാളുടെ മകനാണ് താനുമായി നിര്‍ബന്ധപൂര്‍വ്വം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. സിനിമയിലുളളവര്‍ സ്റ്റുഡിയോയെ വേശ്യാലയമാക്കിയെന്നു ശ്രീ റെഡ്ഡി പറയുന്നു.

നോര്‍ത്ത് ഇന്ത്യയില്‍ നിന്നുള്ള നടിമാര്‍ക്കാണ് ഇപ്പോള്‍ തെലുങ്ക് സിനിമയില്‍ അവസരം ലഭിക്കുന്നത്. അവര്‍ എന്തിനും തയ്യാറാണ് എന്നതാണ് ഇതിന് പിന്നില്‍. എന്നാല്‍ തെലുങ്ക് പെണ്‍കുട്ടികള്‍ അത്തരം പ്രവൃത്തികള്‍ക്ക് തയ്യാറല്ല, അതാണ് കഴിഞ്ഞ 10-15 വര്‍ഷമായി ടോളിവുഡില്‍ തെലുങ്ക് നടിമാര്‍ കുറയുന്നതെന്നും ശ്രീ പറഞ്ഞു.

നിരവധി സിനിമാ പ്രവര്‍ത്തകര്‍ നഗ്ന ചിത്രങ്ങള്‍ അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ചിത്രങ്ങള്‍ അയച്ചുകൊടുത്തിട്ടും തനിക്ക് സിനിമകളില്‍ അവസരം നല്‍കിയില്ലെന്നും ശ്രീ റെഡ്ഡി വ്യക്തമാക്കി. തന്നെ പ്രലോഭിപ്പിക്കാന്‍ സംവിധായകന്‍ ശ്രമിച്ചിരുന്നുവെന്ന് ശേഖര്‍ കമ്മുലയുടെ പേര് എടുത്തു പറയാതെ ശ്രീ റെഡ്ഡി ആരോപിച്ചിരുന്നു. ശ്രീ റെഡ്ഡിയുടെ ആരോപണത്തില്‍ സംവിധായകന്‍ ശേഖര്‍ കമ്മുല പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ